കൊച്ചി: നടൻ ദിലീപിെൻറ സ്വത്ത് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും എൻഫോഴ്സ്മെൻറ് വിഭാഗം അന്വേഷിക്കുന്നു. എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ആലുവ പൊലീസ് ക്ലബിലെത്തി അന്വേഷണ സംഘത്തിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ദിലീപിനെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് നടിയെ ആക്രമിച്ചതിന് പിന്നിലെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ, നടനുമായി വസ്തു, പണം ഇടപാടുകളില്ലെന്ന് നടി കഴിഞ്ഞ ദിവസം വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ്, ബിസിനസ് മേഖലകളിലായി ദിലീപിന് കോടികളുടെ നിക്ഷേപമുള്ളതായാണ് കണ്ടെത്തൽ. ഇൗ സാഹചര്യത്തിലാണ് അന്വേഷണം. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, ദിലീപ് നിർമിച്ച സിനിമകളുടെ സാമ്പത്തിക സ്രോതസ്സുകൾ, ബിസിനസ് സംരംഭങ്ങൾ, ട്രസ്റ്റുകളിലെയും ഹോട്ടലുകളിലെയും നിക്ഷേപങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കേരളത്തിനകത്തും പുറത്തും വിദേശത്തും നടത്തിയ നിക്ഷേപങ്ങൾ, സ്റ്റേജ് ഷോകൾ, സുഹൃത്തുക്കളും ബന്ധുക്കളുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, ബിനാമി സംരംഭങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അന്വേഷണമുണ്ടാകും. ദിലീപിെൻറ ഭൂമി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും എഫ്.െഎ.ആർ രേഖകളുമാണ് എൻഫോഴ്സ്മെൻറ് വിഭാഗം വെള്ളിയാഴ്ച ആലുവയിലെത്തി ശേഖരിച്ചത്. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെല്ലാം ദിലീപ് ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ട്. പത്ത് വർഷത്തിനിടെ എറണാകുളം ജില്ലയിൽ മാത്രം 35ലധികം റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയതായാണ് രേഖകൾ തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.