കായംകുളത്ത്​ അന്തർസംസ്ഥാന മോഷ്​ടാവ്​ അടക്കം മൂന്നുപേർ കഞ്ചാവുമായി പിടിയിൽ

കായംകുളം: അന്തർസംസ്ഥാന മോഷ്ടാവായ പിടികിട്ടാപ്പുള്ളി ഉൾപ്പെട്ട ക്വേട്ടഷൻ സംഘം കായംകുളത്ത് കഞ്ചാവുമായി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് കടയ്ക്കൽ കീരിപ്പുറം പ്രീതാഭവനത്തിൽ പ്രവീൺ (35), കാസർകോട് ഉപ്പള മസൂദ് മൻസിലിൽ അഹമ്മദ് മഷൂക് (19), മഞ്ചേശ്വരം റഹ്മത്ത് മൻസിലിൽ നവാസ് (20) എന്നിവരാണ് പിടിയിലായത്. രണ്ടുകിലോ കഞ്ചാവുമായി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വ്യാഴാഴ്ച വൈകീട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലുടനീളം വാഹനമോഷണം, വീട് കവർച്ച, പിടിച്ചുപറി തുടങ്ങി നാൽപതോളം കേസുകളിൽ ഉൾപ്പെട്ട പ്രവീൺ പിടികിട്ടാപ്പുള്ളിയാണ്. പൊലീസ് പിടിയിലായപ്പോൾ കുണ്ടറ സ്വദേശി സന്തോഷ് എന്നാണ് ആദ്യം ഇയാൾ പറഞ്ഞത്. വിശദ ചോദ്യം ചെയ്യലിലാണ് നാലുവർഷം മുമ്പ് ജയിലിൽനിന്ന് ഇറങ്ങിയശേഷം സന്തോഷ് എന്ന കള്ളപ്പേരിൽ കാസർകോട്ട് ഒളിജീവിതം നയിക്കുകയായിരുെന്നന്ന് മനസ്സിലായത്. ഇവരുടെ കായംകുളത്തെ ക്വേട്ടഷൻ ബന്ധങ്ങൾ അടക്കമുള്ളവ സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി അറസ്റ്റിന് നേതൃത്വം നൽകിയ കായംകുളം സി.െഎ കെ. സദൻ പറഞ്ഞു. ജില്ല പൊലീസ് മേധാവിയുടെ ആൻറി ഗുണ്ട സ്ക്വാഡ്, പ്രത്യേക അന്വേഷണസംഘം എന്നിവയിൽ അംഗങ്ങളായ എ.എസ്.െഎ ഇല്യാസ്, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ സന്തോഷ്, അജിത്ത്, സിവിൽ പൊലീസ് ഒാഫിസർമാരായ പ്രതാപ് ചന്ദ്രമേനോൻ, സിറിൾ, ഷാഫി, അഞ്ജു, മനോജ്, ശ്രീകുമാർ, അനീഷ് അനിരുദ്ധൻ, ഇല്യാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.