ക്ഷേത്രക്കുളത്തിൽ കക്കൂസ്​​ മാലിന്യം തള്ളി

ഹരിപ്പാട്: തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ കീഴിലുള്ള നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തീർഥകുളത്തിൽ കക്കൂസ്‌ മാലിന്യം തള്ളി. ഒരുമാസം മുമ്പാണ് രണ്ട് ലക്ഷം രൂപ മുടക്കി ക്ഷേത്രക്കുളം വൃത്തിയാക്കിയത്. രാത്രി വാഹനങ്ങളിൽ എത്തിച്ച കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളിയതാകാമെന്ന് നാട്ടുകാർ പറയുന്നു. ചരിത്രപ്രസിദ്ധമായ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആവണി ഉത്സവത്തി​െൻറ ആറാട്ട് നടക്കുന്നത് ഈ കുളത്തിലാണ്. ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് ചെങ്ങന്നൂർ: താലൂക്ക് ആസ്ഥാനത്ത് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി എന്നീ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തി. അഞ്ചുപേർക്കെതിരെ കേെസടുത്തു. സപ്ലൈ ഒാഫിസർ ബി.എസ്. പ്രകാശ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഷൈനി വാസൻ, ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ എസ്. കാർത്തിക തുടങ്ങിയവർ പെങ്കടുത്തു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.