ഫിഫ അണ്ടര്‍-17 ലോകകപ്പ്: റോഡ് നവീകരണത്തിന് ഭരണാനുമതി കൊച്ചി: ഫിഫ അണ്ടര്‍-19 ലോകകപ്പിന് മുന്നോടിയായി നഗരത്തിലെ റോഡുകളുടെ നവീകരണത്തിനും സൗന്ദര്യവത്കരണത്തിനും സര്‍ക്കാറിെൻറ ഭരണാനുമതി ലഭിച്ചതായി കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല അറിയിച്ചു. 17.77 കോടി രൂപയുടെ നവീകരണ, സൗന്ദര്യവത്കരണ ജോലികള്‍ക്കാണ് ഭരണാനുമതി. ഇതില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം റോഡിെൻറ ടാറിങ്ങിനാവശ്യമായ 2.5 കോടി ജി.സി.ഡി.എ ഫണ്ടില്‍നിന്ന് ചെലവിടും. സെപ്റ്റംബര്‍ 15നകം നിര്‍മാണജോലി പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ലോകകപ്പിെൻറ പ്രധാനവേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പുറമെ പരിശീലനവേദികളായ മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പിള്ളിനഗര്‍ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്, വെളി മൈതാനം എന്നീ മേഖലകളിലാണ് റോഡുകളുടെ നവീകരണവും സൗന്ദര്യവത്കരണവും നടപ്പാക്കുന്നത്. ഫിഫ അണ്ടര്‍-17 ലോകകപ്പിെൻറ സംഘാടകസമിതിയുമായി ബന്ധപ്പെട്ട ഭരണനിര്‍വഹണച്ചെലവുകള്‍ക്ക് അഞ്ചുലക്ഷം രൂപയുടെയും സംസ്ഥാനവ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് 60 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റിനും സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.