ആലപ്പുഴ: കേരള സംഗീത നാടക അക്കാദമി വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന കഥാപ്രസംഗ ഉത്സവം 'കഥകളതിസാദര'ത്തിന് 21 മുതൽ 23 വരെ പറവൂർ ഇ.എം.എസ് സ്മാരക കമ്യൂണിറ്റി ഹാൾ വേദിയാകും. കഥാപ്രസംഗത്തിെൻറ പാരമ്പര്യ ഉൗർജം വീണ്ടെടുക്കാനുള്ള പരിശ്രമത്തിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 21ന് വൈകീട്ട് ആറിന് വിനോദ്കുമാർ ചമ്പക്കര അവതരിപ്പിക്കുന്ന 'കുഞ്ചൻ നമ്പ്യാർ' കഥാപ്രസംഗത്തോടെ അരങ്ങുണരും. 22ന് വൈകീട്ട് 5.30ന് മുതുകുളം സോമനാഥ് 'അനീസിയ'യും ഏഴിന് പുളിമാത്ത് ശ്രീകുമാർ 'യക്ഷി'യും അവതരിപ്പിക്കും. 23ന് വൈകീട്ട് 5.30ന് കൈതാരം വിനോദ്കുമാറിെൻറ 'കർണനും' ഏഴിന് എസ്. നോവൽരാജിെൻറ 'രണ്ടാമൂഴ'വും അരങ്ങിലെത്തും. കഥാപ്രസംഗ ഉത്സവ നടത്തിപ്പിന് സ്വാഗതസംഘ രൂപവത്കരണ യോഗം പറവൂർ പബ്ലിക് ലൈബ്രറിയിൽ നടന്നു. പുന്നപ്ര പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിശ്വനാഥൻ, കുഞ്ചൻ നമ്പ്യാർ സ്മാരകസമിതി സെക്രട്ടറി കെ.ബി. വിപിൻദാസ്, എച്ച്. സലാം, ആലപ്പി രമണൻ, മുതുകുളം സോമനാഥ്, എ. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. മന്ത്രി ജി. സുധാകരനാണ് മുഖ്യരക്ഷാധികാരി. കെ.സി. വേണുഗോപാൽ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത് കാരിക്കൽ, കുഞ്ചൻ നമ്പ്യാർ സ്മാരകസമിതി ചെയർമാൻ ഡോ. പള്ളിപ്പുറം മുരളി എന്നിവർ രക്ഷാധികാരികളും പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സുവർണ പ്രതാപൻ ചെയർമാനുമാണ്. കൈനകരി സുരേന്ദ്രനാണ് േപ്രാഗ്രാം കോഓഡിനേറ്റർ. നിയമസഭ വജ്രജൂബിലി ആഘോഷം 21, 22 തീയതികളിൽ ആലപ്പുഴ: കേരള നിയമസഭയുടെ വജ്രജൂബിലിയുടെ ഭാഗമായുള്ള ആഘോഷപരിപാടികൾ 21, 22 തീയതികളിൽ ആലപ്പുഴയിൽ നടക്കും. ജില്ലയിലെ മുൻ നിയമസഭ സാമാജികരെ ആദരിക്കൽ, സെമിനാർ, നിയമസഭ മ്യൂസിയത്തിെൻറ ആഭിമുഖ്യത്തിെല പ്രദർശനം, മാതൃക നിയമസഭ എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 21ന് രാവിലെ 11ന് നഗരസഭ ടൗൺഹാളിൽ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. മുൻ നിയമസഭാംഗങ്ങളെ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ആദരിക്കും. മുൻമന്ത്രി കെ.ആർ. ഗൗരിയമ്മ, എം.എൽ.എമാർ എന്നിവർ പെങ്കടുക്കും. നിയമസഭ മ്യൂസിയത്തിെൻറ ആഭിമുഖ്യത്തിൽ പ്രദർശനവും ഹ്രസ്വചിത്ര പ്രദർശനവും നടക്കും. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് പ്രദർശനം. 22ന് രാവിലെ 11ന് ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾ പങ്കെടുക്കുന്ന മാതൃക നിയമസഭ ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾക്കുള്ള മാതൃക നിയമസഭയുടെ പരിശീലനം 17, 18 തീയതികളിൽ ഗവ. മുഹമ്മദൻസ് സ്കൂളിൽ നടക്കും. റാണി-ചിത്തിര കായൽ കൃഷി; ലാഭവിഹിത വിതരണം 17ന് ആലപ്പുഴ: റാണി-ചിത്തിര കായൽ നിലങ്ങളിലെ 917.8 ഏക്കറിൽ കഴിഞ്ഞ വർഷം നെൽകൃഷി ചെയ്തതിെൻറ ഭൂവുടമകൾക്കുള്ള ലാഭവിഹിതം 17ന് വിതരണം ചെയ്യും. ഉച്ചക്ക് ഒന്നിന് പുന്നപ്ര-വയലാർ സ്മാരക ഹാളിൽ മന്ത്രി വി.എസ്. സുനിൽകുമാർ വിതരണണോദ്ഘാടനം നിർവഹിക്കും. മന്ത്രി തോമസ് ചാണ്ടി അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ സർക്കാറിനുള്ള ലാഭവിഹിതം കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.