കൊച്ചി: എറണാകുളം ബേസിന്‍ റോഡിലെ ബിവറേജസ് ഔട്ട്ലറ്റിന് സമീപം വൈപ്പിന്‍ നായരമ്പലം സ്വദേശി ജോണിയെ തടഞ്ഞുനിര്‍ത്തി മുഖത്തടിച്ച് പഴ്സും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച കേസില്‍ പ്രതി പിടിയിലായി. കോട്ടയം പുതുപ്പള്ളി കളപ്പുരക്കല്‍ വീട്ടില്‍ ജോമോനാണ് (32) പിടിയിലായത്. സമാനമായ കുറ്റത്തിന് 2015ൽ എറണാകുളം സെന്‍ട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നര വർഷം തടവ് അനുഭവിച്ചിട്ടുണ്ട്. എറണാകുളം അസി. കമീഷണർ കെ. ലാൽജി, സെൻട്രൽ സി.ഐ എ. അനന്തലാൽ, എസ്.ഐ ജോസഫ് സാജൻ, എ.എസ്.ഐ അരുൾ, സീനിയർ സി.പി.ഒ ജൻഷു സേവ്യർ, സി.പി.ഒമാരായ ഇഗ്നേഷ്യസ്, സുധീർ ബാബു, ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.