കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ആരോഗ്യസ്ഥിതി അറിയുകയെന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യദൗത്യം തൊഴിൽ വകുപ്പിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അതിഥിദേവോ ഭവഃ രോഗനിർണയ കാമ്പയിൻ രണ്ടാം ഘട്ടം നടത്തി. 42 ക്യാമ്പുകളിലായി ഇതുവരെ 2365 ഇതര സംസ്ഥാന തൊഴിലാളികളുടെ രോഗനിർണയം നടത്തി. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും പ്രദേശങ്ങളിലുമാണ് ക്യാമ്പുകൾ നടത്തുന്നത്. ടൈഫോയിഡ്, മലേറിയ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ ക്യാമ്പിൽ കണ്ടെത്തുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിെൻറ സഹകരണവും ക്യാമ്പിനുണ്ട്. മൂന്ന് േഡാക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘം ഒാരോ ക്യാമ്പിലുമെത്തി തൊഴിലാളികൾക്ക് ചികിത്സ നൽകുന്നുണ്ട്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന പബ്ലിക് ഹെൽത്ത് ടെക്നോളജീസ് ട്രസ്റ്റ് സൗജന്യമായി നൽകിയ ഹെൽത്ത് ക്യൂബിെൻറ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പേര്, വിലാസം, ഫോൺ നമ്പർ, ഫോട്ടോ, രോഗാവസ്ഥ തുടങ്ങിയ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തി സൂക്ഷിക്കാനാവും. രണ്ട് ടൈഫോയിഡ്, മൂന്ന് ഹെപ്പറ്റൈറ്റിസ് ബി, ഒരു ഹെപ്പറ്റൈറ്റിസ് സി പോസിറ്റിവ് കേസും കണ്ടെത്തി. രോഗികളെ വിദഗ്ധ ചികിത്സക്ക് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.