കെ.എം.എ: വിവേക് കൃഷ്ണ ഗോവിന്ദ് പ്രസിഡൻറ്, മാധവ് ചന്ദ്രൻ സെക്രട്ടറി

കൊച്ചി: കേരള മാനേജ്മ​െൻറ് അസോസിയേഷൻ (കെ.എം.എ) പ്രസിഡൻറായി വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടൻറ്സ് പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദും ഹോണററി സെക്രട്ടറിയായി സൈബർലാൻഡ് ലിങ്ക്നെറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ഡയറക്ടർ ആർ. മാധവ് ചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു. വിവേക് ഗോവിന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയുടെയും സി.ഐ.ഐയുടെ യങ് ഇന്ത്യൻസി​െൻറയും ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. മാധവ് ചന്ദ്രൻ, റോട്ടറി ഇൻറർനാഷനൽ ഡിസ്ട്രിക്ട് 3201​െൻറ ഗവർണറും കാൻക്യൂർ ഫൗണ്ടേഷൻ ഹോണററി സെക്രട്ടറിയുമാണ്. ജിബുപോൾ, ദിനേഷ് പി. തമ്പി (വൈസ് പ്രസി), ചെറിയാൻ പീറ്റർ (ജോ.സെക്ര), സി.എസ്. കർത്ത (ട്രഷ), മാത്യു ഉറുമ്പത്ത്, ആർ. മനോമോഹനൻ, ദീപക് അസ്വാനി, ജോമോൻ കെ. ജോർജ്, എൽ. നിർമല, മീന വിശ്വനാഥൻ, കെ. രാജൻ ജോർജ്, ബി. ബാലഗോപാൽ, അനുജ് ഗോപകുമാർ, ബിബു പുന്നൂരാൻ (അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.