കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട ഓർഡിനൻസിൽ മാറ്റം വരുത്തി പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്ന്, ഫീസ് നിർണയ നടപടികൾ ചോദ്യംചെയ്യുന്ന ഹരജികൾ ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ഫീസ് നിർണയത്തിനുള്ള ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റിയെ നിയമിച്ച ഉത്തരവ് ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും കമ്മിറ്റി രൂപവത്കരണത്തിന് കാരണമായ ഒാർഡിനൻസ് വിജ്ഞാപനം ചെയ്യാത്തതാണെന്നും ആരോപിച്ചുള്ള ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഒാർഡിനൻസ് പുതുക്കിയുള്ള ഉത്തരവ് ബുധനാഴ്ച പുറപ്പെടുവിക്കുമെന്നും ഹരജിക്കാർക്കുൾപ്പെടെ വ്യാഴാഴ്ച ഇത് ലഭ്യമാകുമെന്നും അഡ്വക്കറ്റ് ജനറൽ അറിയിക്കുകയായിരുന്നു. ഹരജിക്കാർ ഉന്നയിച്ച അപാകതകൾ ഇതോടെ പരിഹരിക്കെപ്പടുമെന്നും എ.ജി അറിയിച്ചു. തുടർന്നാണ് ഹരജികൾ മാറ്റിയത്. നിലനിൽപില്ലാത്ത ഒാർഡിനൻസിെൻറ അടിസ്ഥാനത്തിൽ നിശ്ചയിച്ച ഫീസ് നിർണയ സമിതിയുടെ തീരുമാനം നിലനിൽക്കാത്തതാണെന്നും അതിനാൽ ഫീസ് നിശ്ചയിച്ച നടപടി റദ്ദാക്കണമെന്നുമാണ് കോഴിക്കോട് കെ.എം.സി.ടി, തിരുവല്ല പുഷ്പഗിരി തുടങ്ങിയ മെഡിക്കൽ കോളജുകൾ നൽകിയ ഹരജികളിെല ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.