വഴിയോര കച്ചവടക്കാർക്ക് നോട്ടീസ് നൽകിത്തുടങ്ങി

പറവൂർ: നഗരത്തിലെ പൊതുനിരത്തുകളിൽ വഴിയോര കച്ചവടം നടത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന് മുന്നോടിയായി നഗരസഭ നോട്ടീസ് നൽകിത്തുടങ്ങി. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് നോട്ടീസ് നൽകിയിട്ടുള്ളത്. മതിയായ ശുചിത്വ സംവിധാനങ്ങൾ ഇല്ലാതെയും വ്യാപാരസ്ഥാപനങ്ങൾക്കുള്ള നഗരസഭയുടെ ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ഇറച്ചി, മീൻ, പച്ചക്കറി, ബേക്കറി, പഴക്കച്ചവടക്കാർ എന്നിവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.