കൊച്ചി: കല്യാൺ ജ്വല്ലേഴ്സ് കർണാടകയിലെ ഉഡുപ്പി, ശിവമോഗ, ഹാസൻ, ദാവൺഗരെ, ബെല്ലാരി എന്നിവിടങ്ങളിലായി 150 കോടി മുതൽമുടക്കിൽ അഞ്ച് പുതിയ ഷോറൂം തുറന്നു. ബ്രാൻഡ് അംബാസഡറും സിനിമതാരവുമായ ശിവരാജ്കുമാറും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനും എക്സിക്യൂട്ടിവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമനും രമേഷ് കല്യാണരാമനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. കർണാടകത്തിൽ ഇതോടെ കല്യാൺ ജ്വല്ലേഴ്സിന് 12 ഷോറൂമായി. ഗുണമേന്മയുള്ള ആഭരണങ്ങൾ, വൈവിധ്യമാർന്ന രൂപകൽപനകൾ, മികച്ച അന്തരീക്ഷം, ലോകോത്തര ആനുകൂല്യങ്ങൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നതെന്ന് ടി.എസ്. കല്യാണരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.