ജൈവ നെൽകൃഷി

മൂവാറ്റുപുഴ: സർക്കാർ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.കെ.ടി.യു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കളത്തൂർ പാറയ്ക്കൽ വയലിൽ ആരംഭിച്ചു. എട്ട് ഏക്കറോളം വരുന്ന വയലിൽ നടക്കുന്ന യുടെ നടീൽ ഉത്സവം സംസ്ഥാന ജോയൻറ് സെക്രട്ടറി സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ജില്ല ജോയൻറ് സെക്രട്ടറി ടി.എൻ. മോഹനൻ, കർഷകസംഘം ഏരിയ സെക്രട്ടറി കെ.എൻ. ജയപ്രകാശ്, സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, പായിപ്ര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് ഒ.കെ. മോഹനൻ, ഗ്രാമ പഞ്ചായത്തംഗം അശ്വതി ശ്രീജിത്ത്, തൃക്കളത്തൂർ സഹകരണ ബാങ്ക് പ്രസിഡൻറ് ബാബു ബേബി, കെ.പി. പരീത്, കെ.കെ. വാസു, പി.എ. പാലിയ, എൻ.പി. ഗോപാലന്‍ നായർ, ഇ.എ. ഹരിദാസ്, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കെ.എൻ. രാജു തുടങ്ങിയവർ പങ്കെടുത്തു. പായിപ്ര കൃഷിഭവ​െൻറ കർഷക അവാർഡ് ജേതാവു കൂടിയായ കെ.എസ്.കെ.ടി.യു. യൂനിറ്റ് സെക്രട്ടറി മോഹനൻ കൂടക്കാട്ടിലി​െൻറ നേതൃത്വത്തിലാണ് നടക്കുന്നത്. തിരുനാളിന് കൊടിയുയർത്തി മൂവാറ്റുപുഴ: കവളങ്ങാട് മൗണ്ട് കാർമൽ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കർമലമാതാവി​െൻറ തിരുനാളിന് ഫാ. ജോണിച്ചൻ കൊടിയുയർത്തി. തിരുനാൾ 16ന് സമാപിക്കും. പ്രധാന തിരുനാൾ 15, 16 തീയതികളിൽ നടക്കും. എല്ലാ ദിവസവും വൈകീട്ട്അഞ്ചിന് ജപമാല, നൊവേന, ദിവ്യബലി. ശനിയാഴ്ച വൈകിട്ട് 4.30 ന് ജപമാല, നൊവേന, പ്രസുദേന്തി വാഴ്‌വ്, ആഘോഷമായ ദിവ്യബലി, തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, നേർച്ച. ഞായറാഴ്ച രാവിലെ 9.30 ന് ജപമാല, 10ന് ആഘോഷമായ സമൂഹബലി, തുടർന്ന് തിരുസ്വരൂപ പ്രദക്ഷിണം, കൊടിയിറക്ക്, നേർച്ചക്കഞ്ഞി എന്നിവയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.