കൂക്കി വിളിച്ച് ജനം... ആലുവക്ക് അപമാനമെന്ന് നാട്ടുകാര്‍

ആലുവ: 'കാട്ടുകള്ളാ ദിലീപേ... വെൽകം ടു സെൻട്രൽ ജയിൽ'... ആലുവ സബ് ജയിൽ പരിസരത്തും അങ്കമാലി മജിസ്ട്രേറ്റി​െൻറ വസതിക്ക് മുന്നിലും തടിച്ചുകൂടിയ ജനം കൂക്കിവിളിച്ചത് ഇങ്ങനെ. പൊലീസ് വാനിൽനിന്ന് ഇറങ്ങിയ ദിലീപിനെ കണ്ടതോടെ രോഷാകുലരായ ജനങ്ങൾ ആക്രോശിച്ച് മുന്നോട്ടടുത്തു. സെൽഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും ഒരുേനാക്ക് കാണാനും മാത്രം തിക്കിത്തിരക്കുന്നവരെ കണ്ടുശീലിച്ച നടൻ ജനക്കൂട്ടത്തി​െൻറ പ്രതികരണത്തെ ജാള്യത നിറഞ്ഞ ചിരിയുമായാണ് നേരിട്ടത്. യാത്ര ജയിലിലേക്കായിട്ടും കൈവീശി കടന്നുപോയ ദിലീപ് കുറ്റവാളിയുടെ വേഷവും തകർത്ത് 'അഭിനയി'ച്ചു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം നാട്ടുകാർ പോലും ഒപ്പമില്ലെന്ന് ചൊവ്വാഴ്ച ആലുവയിലെ ജനങ്ങളുടെ പ്രതികരണത്തിലൂടെ ദിലീപ് തിരിച്ചറിഞ്ഞു. ചെറിയ രീതിയില്‍ മിമിക്രി കാണിച്ച് വളര്‍ന്ന് മലയാള സിനിമയുടെ നെറുകയിലെത്തിയ താരമാണ് ദിലീപ്. ഫാന്‍സ് അസോസിയേഷന്‍ അടക്കം തനിക്ക് ചുറ്റും വലിയൊരു ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചിരുന്ന ജനപ്രിയ നായകന്‍ പക്ഷെ നാട്ടുകാരില്‍നിന്ന് അകലം പാലിക്കാൻ ശ്രമിച്ചു. പഴയകാല സുഹൃത്തുക്കളെപോലും ഒഴിവാക്കി. മറ്റ് നാടുകളില്‍നിന്നുള്ള യുവാക്കളെ ഉള്‍പ്പെടുത്തി ഫാന്‍സ് അേസാസിയേഷനും ചാരിറ്റി സംഘടനകളും രൂപവത്കരിച്ചു. ഭവനനിർമാണ പദ്ധതിയടക്കം സേവന മേഖലയിലും ധാരാളം പണം ദിലീപ് െചലവഴിച്ചിരുന്നു. എന്നാല്‍, ആലുവക്കാരുമായി കാര്യമായ ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞില്ല. സ്വന്തം നാട്ടിൽ ഒരു തരത്തിലും സ്വാധീനം ചെലുത്താൻ ദിലീപിനായില്ലെന്നാണ് ജനങ്ങൾ പറ‍യുന്നത്. ദിലീപ് ആലുവക്ക് നാണക്കേടാണെന്ന് പോലും ഇപ്പോൾ പലരും ആരോപിക്കുന്നു. ഇതിനിടയിലും ആരോപണങ്ങള്‍ അദ്ദേഹവുമായി അടുപ്പമുള്ളവരും ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിക്കാന്‍ തയാറായിട്ടില്ല. കോടതിയില്‍ ആരോപണങ്ങള്‍ തള്ളിപ്പോകുമെന്ന വിശ്വാസത്തിലാണ് ഇവർ. caption ദിലീപിനെ ആലുവ സബ് ജയിലില്‍ കൊണ്ടുവന്നപ്പോള്‍ കൂക്കിവിളിക്കുന്ന നാട്ടുകാര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.