കൊച്ചി: തദ്ദേശ നിർമിതമായ കുസാറ്റ് സ്ട്രാറ്റോസ്ഫിയർ-േട്രാപോസ്ഫിയർ റഡാർ കേന്ദ്രം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹർഷ വർധൻ രാഷ്ട്രത്തിന് സമർപ്പിച്ചു. കുസാറ്റ് റഡാർ ഇന്ത്യയെ കാലാവസ്ഥാ പഠന ഗവേഷണ രംഗത്ത് നിർണായക ശക്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താനുതകുന്ന ശാസ്ത്ര ഗവേഷണ പദ്ധതികളുമായി യുവജനങ്ങൾ മുന്നോട്ടു വരണമെന്നും അത്തരം പദ്ധതികൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ എല്ലാ േപ്രാത്സാഹനങ്ങളും കേന്ദ്ര സർക്കാർ നൽകും. സ്കൂൾ കുട്ടികളിൽ ശാസ്ത്രാവബോധം ഉൗട്ടിയുറപ്പിക്കാൻ ഉതകുന്ന 'ജിജ്ഞാസ' പരിപാടി കേരളത്തിലേക്കും വ്യാപിപ്പിക്കും. ഭൗമ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ മൺസൂൺ മിഷെൻറ പ്രവർത്തനങ്ങൾ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ കൂടി നടപ്പാക്കിയാൽ മാത്രമേ ഉദ്ദേശ്യ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ ഡോ. ജെ. ലത, എസ്.ടി റഡാർ പദ്ധതിയുടെ സ്ഥാപക ചെയർമാൻ ഡോ. ബി.എം. റെഡ്ഡി, സയൻസ് എൻജിനീയറിങ് റിസർച്ച് ബോർഡ് അഡ്വൈസർ ഡോ. രാജീവ് മഹാജൻ, കളമശ്ശേരി മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ജെസി പീറ്റർ, രജിസ്ട്രാർ ഡോ. എസ്. ഡേവിഡ് പീറ്റർ, റഡാർ കേന്ദ്രം ഡയറക്ടർ ഡോ. കെ. മോഹൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. 619 അത്യാധുനിക റഡാർ ആൻറിനകൾ കോർത്തിണക്കി പ്രവർത്തിക്കുന്ന ഈ കേന്ദ്രം ശാസ്ത്രം, പ്രതിരോധം, വ്യോമഗതാഗതം, ഗവേഷണം, കാർഷികം തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ ഉതകുന്നതാണ്. (ചിത്രങ്ങൾ: Cusat radar1.jpg, Cusat radar2.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.