വിദേശത്തേക്ക്​ കടത്താൻ ​െകാണ്ടുവന്ന എട്ടുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

പറവൂർ: വിദേശത്തേക്ക് കടത്താൻ കൊണ്ടുവന്ന എട്ടുകിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പറവൂർ പൊലീസ് പിടികൂടി. കാസർകോട് നീലീശ്വരം സ്വദേശികളെയാണ് പറവൂർ എസ്.ഐ ടി.വി. ഷിബുവി​െൻറ നേതൃത്വത്തിൽ പിടികൂടിയത്‌. പറവൂർ പെരുമ്പടന്നയിലാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാറി​െൻറ ഡിക്കിയിൽ രണ്ട് കാർട്ടൺ പെട്ടിയിലായിരുന്നു കഞ്ചാവ്. ചിപ്സ് നിറച്ച കവറുകളുടെ ഇടയിൽ കറുത്ത പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. സ്വന്തമായി സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തി കഞ്ചാവ് പിടിക്കില്ലെന്ന് ഉറപ്പാക്കിയശേഷമാണ് വിദേശത്തേക്ക് കടത്താൻ വിമാനത്താവളങ്ങളിൽ എത്തിച്ചിരുന്നത്. വിമാനത്താവളത്തിലെ പരിശോധനയിൽ കണ്ടെത്തില്ലെന്ന് ഉറപ്പുവരുത്താനാണ് സ്കാനർ സ്വന്തമായി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞയാഴ്ച കുമ്പളങ്ങി സ്വദേശിയെ 450 ഗ്രാം കഞ്ചാവുമായി പറവൂരിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് മാഫിയയെക്കുറിച്ച് വിവരം ലഭിച്ചത്. പൊലീസ് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിശദ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, മാഫിയകളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പറവൂരിൽ നിന്ന് പിടിയിലായത്. കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്. ഖത്തർ, ദുബൈ എന്നിവിടങ്ങളിലേക്കാണ് കഞ്ചാവ് കടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.