ദിലീപി​െൻറ വീടിന്​ സുരക്ഷ; ജയിലിൽ സന്ദർശകർക്ക്​ നിയന്ത്രണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപി​െൻറ വീടിനും സ്ഥാപനങ്ങൾക്കും കനത്ത സുരക്ഷ. ആലുവ സബ് ജയിലിൽ ദിലീപിനെ കാണാനെത്തുന്നവർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായതിന് പിന്നാലെ തിങ്കളാഴ്ച വൈകീട്ട് ദിലീപി​െൻറ കോഴിക്കോട്ടും കൊച്ചിയിലുമുള്ള റസ്റ്റാറൻറുകൾ, ചാലക്കുടിയിലെ തിയറ്റർ എന്നിവക്കുനേരെ ആക്രമണം നടന്നിരുന്നു. ചില സംഘടനകളുടെ നേതൃത്വത്തിൽ ഇവിടങ്ങളിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. ത​െൻറ സ്ഥാപനങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് അങ്കമാലി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രണ്ട് സുഹൃത്തുക്കൾ ആലുവ ജയിലിൽ ദിലീപിനെ കാണാൻ എത്തിയെങ്കിലും അനുവദിച്ചില്ല. അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് സന്ദർശിക്കാൻ അനുമതിയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.