റേഷൻ കാർഡ് വിവേചനം: പാവപ്പെട്ടവരും ടാറ്റക്ക് തുല്യം -പി.സി. തോമസ് കൊച്ചി: വരുമാനം തീർത്തുമില്ലാത്ത മത്സ്യത്തൊഴിലാളികളെയും പാവപ്പെട്ടവരെയും വെള്ള കാർഡ് നൽകി കേരള സർക്കാർ 'ആദരിക്കുന്ന'തിനാൽ മുഴുപ്പട്ടിണിക്കാർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പലസൗജന്യങ്ങളും നഷ്ടപ്പെടുകയാണെന്നും അവ തിരുത്തണമെന്നും കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്. പാവെപ്പട്ടവരും ടാറ്റക്കും ബിർലക്കും ഒപ്പമാണ്. ആലപ്പുഴ ജില്ലയിൽ അർത്തുങ്കൽ പ്രദേശത്ത് അഞ്ചുദിവസമായി റേഷൻ കടകൾ ഉപരോധിക്കുകയാണ്. ലാൽ കോയിൽപ്പറമ്പിലിെൻറ നേതൃത്വത്തിൽ സമരം നടത്തുന്നവരെ അർത്തുങ്കൽ പള്ളിക്ക് സമീപം സന്ദർശിച്ച തോമസ്, ഇൗ അനീതിക്കെതിരെ അടിയന്തര നടപടി ആവശ്യെപ്പട്ട് മുഖ്യമന്ത്രിക്കും സിവിൽ സപ്ലൈസ് മന്ത്രിക്കും ഇ-മെയിൽ അയച്ചു. സീറ്റ് ഒഴിവ് കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിൽ എം.എ സോഷ്യോളജി കോഴ്സിൽ ജനറൽ/റിസർവേഷൻ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. ഫോൺ: 9447508329.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.