കൊച്ചി: മുന്നൊരുക്കമില്ലാതെ ചരക്ക് സേവന നികുതി നടപ്പാക്കിയതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനംചെയ്ത കടയടപ്പ് സമരം പൂർണം. വ്യാപാരി വ്യവസായി സമിതിയുടെ കീഴിെല കടകൾ മാത്രമാണ് തുറന്നുപ്രവർത്തിച്ചത്. സമരത്തിെൻറ ഭാഗമായി കേരള വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഹൈകോർട്ട് ജങ്ഷനിൽനിന്ന് ആരംഭിച്ച് കണയന്നൂർ താലൂക്ക് ഓഫിസിന് മുന്നിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധയോഗം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി തോമസ് ഐസക് കച്ചവടക്കാരെ കൊള്ളക്കാരായി ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞവര്‍ഷം കോഴിവില്‍പനയിലൂടെ കിട്ടിയ നികുതിയെക്കുറിച്ച് ധവളപത്രം ഇറക്കാന്‍ ധനമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ജില്ല പ്രസിഡൻറ് പി.എ.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജനറൽ സെക്രട്ടറി പി.സി. ജേക്കബ്, ട്രഷറർ എം.സി. പോൾസൻ, വൈസ് പ്രസിഡൻറ് വി.പി. ജോസ്, കേരള മർച്ചൻറസ് ചേംബർ വൈസ് പ്രസിഡൻറ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി മുഹമ്മദ് സജീർ, കെ.വി.വി.എസ് ഭാരവാഹികളായ എം.ജി. സോമൻ, കെ.ബി. മോഹനൻ, പി.എസ്. അജ്മൽ, പി.വി. പ്രകാശ്, ജിജി ഏലൂർ, ജോജി പീറ്റർ, ദേവസി കുഞ്ഞ് എന്നിവർ സംബന്ധിച്ചു. പെട്രോൾ പമ്പ് പണിമുടക്ക് ഭാഗികം കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍ ചൊവ്വാഴ്ച നടത്തിയ പണിമുടക്ക് ഭാഗികം. പലയിടത്തും സിവില്‍ സപ്ലൈസ് കോര്‍പറേഷെൻറ ഉടമസ്ഥതയിെല പമ്പുകളടക്കമുള്ളവ തുറന്ന് പ്രവർത്തിച്ചു. നിത്യേനയുള്ള വിലമാറ്റത്തില്‍ വ്യാപാരികള്‍ക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പമ്പുടമകള്‍ സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.