ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എ കമ്യൂണിക്കേറ്റീവ് അറബിക്, ബി.കോം കൊമേഴ്‌സ് ആൻഡ് ഹോട്ടല്‍ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. എം.എസ്‌സി ബയോടെക്‌നോളജി പ്രാക്ടിക്കല്‍ ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടികല്‍ പരീക്ഷ ജൂലൈ 18-ന് അതാത് സെൻററുകളില്‍ നടക്കും. വിശദവിവരം കോളജിലും വെബ്‌സൈറ്റിലും (www.keralauniversity.ac.in) ലഭിക്കും. എം.എ പുതുക്കിയ ഫലം ഏപ്രിലില്‍ നടത്തിയ 2015--17 അധ്യയനവര്‍ഷത്തിലെ എം.എ ഹിന്ദി ലാംേഗ്വജ് ആൻഡ് ലിറ്ററേചര്‍ പുതുക്കിയ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ദേവി കല്യാണി ബി.എസ് (ഹിന്ദി 150505/2017) ഒന്നാം റാങ്ക് നേടി. ജോബ് ഫെയര്‍ നാഷനല്‍ എംപ്ലോയ്മെൻറ് വകുപ്പിെൻറ കീഴിലുള്ള തിരുവനന്തപുരം യൂനിവേഴ്‌സിറ്റി എംപ്ലോയ്മെൻറ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോയിലെ മോഡല്‍ കരിയര്‍ സെൻററിെൻറ ആഭിമുഖ്യത്തില്‍ കഴക്കൂട്ടത്തുള്ള കിൻഫ്ര പാർക്കിലെ ഡി.സി.എസ്.എം.എ.ടി-യില്‍ ജൂലൈ 13-ന് രാവിലെ 9.30-ന് ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. 25-ലധികം സ്ഥാപനങ്ങളില്‍നിന്ന് ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍, സോഫ്റ്റ്വെയര്‍ എൻജിനീയേഴ്‌സ്, മെഡിക്കല്‍ റപ്രസെേൻററ്റീവ്‌സ്, ഹോട്ടല്‍ മാനേജ്മെൻറ്, മാനേജര്‍, അക്കൗണ്ടൻറ്, ടെക്‌നിക്കല്‍ ജോബ്, ഡ്രൈവര്‍, ബി.പി.ഒ, സെയില്‍സ് ഓഫിസര്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ് തുടങ്ങിയ ഒഴിവുകളിലേക്ക് എം.ബി.ബി.എസ്, ബി.ഇ, സി.എ, എം.ബി.എ, ജി.എൻ.എം, ബി.എസ്സി നഴ്സിങ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, െഎ.ടി.െഎ യോഗ്യതകളുള്ള ഉദ്യോഗാർഥികള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ഒഴിവുകളുടെ മുഴുവന്‍ വിവരങ്ങളും www.facebook.com/MCCTVM എന്ന ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പുറമേ അന്നേദിവസം 11 മുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടക്കും. ഈസേവനം തികച്ചും സൗജന്യമാണ്. കെ.മാറ്റ് സ്‌കോര്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ എൻറര്‍ ചെയ്യണം കെ.മാറ്റ് പരീക്ഷയില്‍ വിജയിച്ചവര്‍ അവരുടെ സ്‌കോര്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ (എം.ബി.എ (ജനറല്‍) /എം.ബി.എ (ഈവനിങ്)) ജൂലൈ 14-ന് മുമ്പ് എൻറര്‍ ചെയ്യണം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ജൂലൈ 14-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ജനസംഖ്യദിനം ആചരിച്ചു സർവകലാശാലയുടെ ജനസംഖ്യ ശാസ്ത്രവകുപ്പും ജനസംഖ്യ ഗവേഷണ കേന്ദ്രവും സംയുക്തമായി ലോക ജനസംഖ്യദിനം ആചരിച്ചു. ജനസംഖ്യ ശാസ്ത്രവകുപ്പ് മേധാവി ഡോ. പി. മോഹനചന്ദ്രന്‍ നായർ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനസംഖ്യ ശാസ്ത്രവകുപ്പിലെ അസിസ്റ്റൻറ് പ്രഫ. ഡോ. അനില്‍ചന്ദ്രന്‍ സംസാരിച്ചു. ഈവര്‍ഷത്തെ ജനസംഖ്യദിന സന്ദേശമായ 'കുടുബാസൂത്രണം; ജനശാക്തീകരണം, വികസനം' വിഷയത്തെകുറിച്ച് പി.വി.സി ഡോ. എന്‍. വീരമണികണ്ഠന്‍ ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിച്ചു. എം.എ/എം.എസ്‌സി/എം.കോം/എം.എസ്.ഡബ്ല്യു/എം.ടി.എ/എം.പി.എ ടൈംടേബിള്‍ ജൂലൈയില്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എ/എം.എസ്‌സി/ എം.കോം/എം.എസ്.ഡബ്ല്യു/എം.ടി.എ/എം.പി.എ (െറഗുലര്‍ ആൻഡ് സപ്ലിമെൻററി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ബി.ടെക് ടൈംടേബിള്‍ നാലാം സെമസ്റ്റര്‍ ബി.ടെക് 2013 സ്‌കീം ജൂലൈ/ആഗസ്റ്റ് 2017 ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷ ജൂലൈ 21-ന് ആരംഭിക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ബി.ആര്‍ക്ക് പരീക്ഷ നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2013 സ്‌കീം) െറഗുലര്‍ പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 12 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.