ഭാര്യയെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചയാൾ പിടിയിൽ

മൂവാറ്റുപുഴ: അന്ധവിശ്വാസത്തി​െൻറ പേരില്‍ ഭാര്യയെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് വാടകക്ക് താമസിക്കുന്ന ഇടുക്കി മുരിക്കാശ്ശേരി കളപുരയ്ക്കൽ റെജിയെയാണ് (40) പിടികൂടിയത്. കഴിഞ്ഞ ആറിന് പുലർച്ചെയാണ് സംഭവം. ഉറങ്ങുന്നതിനിടെ ഭാര്യ അജിതയെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. ഇരുട്ടായതിനാൽ വാക്കത്തിയുടെ മൂർച്ചയുള്ള ഭാഗമാെണന്ന് കരുതി വെട്ടിയത്ത് മാടുകൊണ്ടായിരുന്നു. തല പൊട്ടി ചോര ഒഴുകിയതോടെ റെജി ഭയന്ന് പുറത്തേക്ക് പോയി. ഇതോടെ അജിത അയൽവീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ റെജിയെ തിങ്കളാഴ്ച മുരിക്കാശ്ശേരിയിൽ നിന്നാണ് പൊലീസ് അറസ്റ്റ്‌ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.