പൊതുമരാമത്ത് കെട്ടിട നിർമാണങ്ങളിലെ അപാകതകൾ അന്വേഷിക്കും ^മന്ത്രി ജി. സുധാകരൻ

പൊതുമരാമത്ത് കെട്ടിട നിർമാണങ്ങളിലെ അപാകതകൾ അന്വേഷിക്കും -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: ആലപ്പുഴ ഗവ. െഗസ്റ്റ്ഹൗസ് പുനർനിർമാണത്തിലെ അപാകത സംബന്ധിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉത്തരവ് നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. പുനർനിർമാണത്തിനിടയിൽ മേൽക്കൂര തകർന്ന് വെള്ളം വീഴുന്നത് മന്ത്രി നേരിൽകണ്ട് വിലയിരുത്തി. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരിൽനിന്നും ലഭിച്ച റിപ്പോർട്ട് പ്രകാരം ഉദ്ഘാടനം ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും പൊതുമരാമത്ത് പ്രവൃത്തി പൂർത്തിയായില്ല. 14 പ്രധാനപ്പെട്ട പ്രവൃത്തികളിൽ ഒമ്പത് എണ്ണം ഇനിയും ആരംഭിച്ചിട്ടില്ല. നാല് പ്രവൃത്തികൾ മാത്രമാണ് തുടങ്ങാനായത്. സൈറ്റിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ദൈനംദിനം പരിശോധനകൾ നടത്തുന്നില്ലെന്ന് നേരിട്ട് ബോധ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. ആലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളിലെ നിർമാണത്തിലെ അധിക ചെലവ് കാരണം ആലപ്പുഴ കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറെ സ്ഥലം മാറ്റി അന്വേഷണം നടക്കുന്നു. ജില്ലയിലെ എല്ലാ പൊതുമരാമത്ത് കെട്ടിട നിർമാണങ്ങളെപ്പറ്റിയും സർക്കാർ അന്വേഷിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യുകയും എല്ലാ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളും മാതൃക നിലവാരത്തിൽ എത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പിണറായി സർക്കാർ നൽകിയത് അരക്ഷിതാവസ്ഥ -തിരുവഞ്ചൂർ ആലപ്പുഴ: എൽ.ഡി.എഫ് വന്നാൽ എല്ലാം ശരിയാക്കും എന്ന മോഹന മുദ്രാവാക്യം കേരള ജനതക്ക് നൽകി അധികാരത്തിൽ വന്ന പിണറായി സർക്കാർ ഒരുവർഷം കൊണ്ട് ജനങ്ങൾക്ക് നൽകിയത് അരക്ഷിതാവസ്ഥയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സമൂഹത്തിൽ നിയമലംഘനം നടത്തുന്ന ആളുകൾക്ക് പ്രത്യേക കോച്ചിങ് നടത്തി അവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. സി.പി.എമ്മിന് ഇതിനുള്ള താൽപര്യം എന്താണെന്ന് വ്യക്തമാക്കണം. നിയമസഭ വിളിച്ച് ചർച്ച ചെയ്യാതെ ഓർഡിനൻസിലൂടെ ജി.എസ്.ടി നടപ്പാക്കി സാധാരണ ജനങ്ങളെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നേതാക്കളായ സി.ആർ. ജയപ്രകാശ്, ജോൺസൺ എബ്രഹാം, എ.എ. ഷുക്കൂർ, മാന്നാർ അബ്്ദുൽ ലത്തീഫ്, അഡ്വ. കെ.പി. ശ്രീകുമാർ, അഡ്വ. ഡി. സുഗതൻ, അഡ്വ. എസ്. ശരത്ത്, ബി. ബൈജു, അഡ്വ. ഇ. സമീർ, ജി. മുകുന്ദൻപിള്ള, എം.എൻ. ചന്ദ്രപ്രകാശ്, പി. നാരായണൻകുട്ടി, കെ.ആർ. മുരളീധരൻ, കെ.വി. മേഘനാഥൻ, ടി. സുബ്രഹ്മണ്യദാസ്, പി. ഉണ്ണികൃഷ്ണൻ, ജി. സഞ്ജീവ് ഭട്ട്, സജി ജോസഫ്, ടിജിൻ ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.