അഴിമതിക്കാരായ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കൂച്ചുവിലങ്ങിടണം -മന്ത്രി കുട്ടനാട്: അഴിമതിക്കാരായ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കൂച്ചുവിലങ്ങിടണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സൂക്കേട് ഒരുകൊല്ലംകൊണ്ട് ഇല്ലാതാക്കിയിട്ടുണ്ട്. അമ്പലപ്പുഴ--തിരുവല്ല സംസ്ഥാന പാതയില്‍ പൈപ്പിടുന്നതിന് പൊതുമരാമത്തോ ജലഅതോറിറ്റി മന്ത്രിയോ തടസ്സമല്ല. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സ്ഥാപിതതാൽപര്യങ്ങളാണ് തടസ്സമുണ്ടാക്കുന്നത്. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അറിയാം -മന്ത്രി പറഞ്ഞു. റോഡും കുടിവെള്ളവും ജനങ്ങള്‍ക്ക് അത്യാവശ്യമാണ്. റോഡ്പണി തുടങ്ങുന്നതിനു മുമ്പ് പൈപ്പിട്ടുതീര്‍ക്കണം. 12 മാസമായി പൈപ്പിടുന്നതിന് അനുമതി നല്‍കിയിട്ട്. ഇതുവരെ പൈപ്പ് സ്ഥാപിക്കാന്‍ കഴിയാത്തതിന് പൊതുമരാമത്ത് വകുപ്പല്ല ഉത്തരവാദി. ടാറിട്ട റോഡ് വെട്ടിപ്പൊളിക്കുന്നതിന് കൂടുതല്‍ കമീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടും. റോഡ് നിര്‍മിച്ചതിനുശേഷം പൈപ്പിടാന്‍ വന്നാല്‍ തൂണുകള്‍ നിര്‍മിച്ച് പൈപ്പ് സ്ഥാപിച്ചുകൊള്ളണമെന്നും മന്ത്രി പറഞ്ഞു. എടത്വയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.കെ.ടി.എഫ് പ്രക്ഷോഭത്തിലേക്ക് ആലപ്പുഴ: ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷെൻറ (ഡി.കെ.ടി.എഫ്) ആഭിമുഖ്യത്തിൽ തൃശൂർ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിെൻറ ഓഫിസിന് മുന്നിൽ 18ന് നടത്തുന്ന പ്രകടനത്തിലും ധർണയിലും ജില്ലയിൽനിന്ന് 500ഓളം പേരെ പങ്കെടുപ്പിക്കാൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. കർഷകത്തൊഴിലാളികളുടെ വർഷങ്ങളായി കുടിശ്ശികയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും ആനുകൂല്യങ്ങളും പെൻഷനും കാലാനുസൃതമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ധർണ. പ്രസിഡൻറ് ശോഭ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് എ. ഷൗക്കത്ത്, സെക്രട്ടറിമാരായ ഹക്കീം വള്ളിത്തറ, സോമരാജൻ, നിയോജക മണ്ഡലം പ്രസിഡൻറുമാരായ സി.എം. ഔസേഫ്, ഡി. പ്രസന്നകുമാർ, വി.വി. സുഗുണൻ, വർഗീസ് മാത്യു, നിസാർ വെള്ളാപ്പള്ളി, ദിലീപ് ചെറിയനാട് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.