കോഴി കച്ചവട മേഖലയെ തകർത്തു ^ഒാൾ കേരള പൗൾട്രി ഫെ​ഡറേഷൻ

കോഴി കച്ചവട മേഖലയെ തകർത്തു -ഒാൾ കേരള പൗൾട്രി ഫെഡറേഷൻ കായംകുളം: ചരക്ക് സേവന നികുതി വിഷയത്തിലെ തർക്കം കോഴി കച്ചവട മേഖലയെ തകർത്തതായി ഒാൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു. 25,000 കിലോയിലധികം വിറ്റുവരവുണ്ടായിരുന്ന കച്ചവടം തിങ്കളാഴ്ച 1000 കിലോയായി കുറഞ്ഞു. ജില്ലയിലെ നാമമാത്ര ഫാമുകളിൽ നിന്നാണ് കോഴി എത്തുന്നത്. അർഹമായ വില നൽകാൻ താൽപര്യമുള്ളവർക്കാണ് നൽകുന്നത്. 800ഒാളം അംഗീകൃത കച്ചവടക്കാരാണ് ജില്ലയിലുള്ളത്. ഇവരാരും പുതുതായി സ്റ്റോക്ക് എടുക്കുന്നില്ല. സാധാരണ കച്ചവട കുടുംബങ്ങൾ പട്ടിണിയിലാണ്. ഇറച്ചിക്കോഴിയുടെ വിൽപന നിലച്ചത് ഹോട്ടലുകളെയും സാരമായി ബാധിച്ചു. സർക്കാർ ഏകപക്ഷീയമായി നിശ്ചയിച്ച നിരക്കിൽ വിൽക്കാൻ കഴിയില്ല. ഇറച്ചിക്കോഴി മേഖലയിൽ പ്രവർത്തിക്കുന്ന സാധാരണക്കാരെയും തൊഴിലാളികളെയും ബാധിക്കുന്ന വിഷയത്തിൽ പ്രായോഗികമായ സമീപനമാണ് സർക്കാർ സ്വീകരിക്കേണ്ടത്. സംസ്ഥാനത്തെ കോഴി വളർത്തലുകാരും പ്രതിസന്ധി നേരിടുകയാണെന്നും നസീർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും ജി.എസ്.ടി തന്നെ ചർച്ച ആലപ്പുഴ: ചരക്ക് സേവന നികുതി വ്യാപാരി സമൂഹവും ജനങ്ങളും മാത്രമല്ല, സമൂഹ മാധ്യമങ്ങളും ചർച്ച ചെയ്യുകയാണ്. സാധാരണക്കാർക്ക് എന്ത് പ്രയോജനം എന്നതാണ് പ്രധാന ചോദ്യം. നൂറ്റിയൊന്നു സാധനങ്ങൾക്ക് വില കുറയും എന്ന ധനമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വ്യാപാര മേഖലയിലെ ആശങ്ക തുടരുകയാണ്. ഇതി​െൻറ ഭാഗമായാണ് വ്യാപാരികളുടെ ചൊവ്വാഴ്ചത്തെ കടയടപ്പ് സമരം. വിലക്കയറ്റം സൃഷ്ടിക്കുന്ന വമ്പൻ മുതലാളിമാർ ജി.എസ്.ടിയെ ആയുധമാക്കി ഉപയോഗിച്ചേക്കാമെന്നും ആശങ്ക രേഖപ്പെടുത്തുന്നു. വ്യാപാര മേഖലയെ കൂടാതെ ചെറുകിട വ്യവസായങ്ങളും ജി.എസ്.ടി എങ്ങനെ പ്രതിഫലിക്കുമെന്ന് ഉറ്റുനോക്കുകയാണ്. നിർമാണമേഖല സ്തംഭിച്ചാൽ ഇരുമ്പുപണിക്കാരനും തടിപ്പണിക്കാരനും മേസ്തിരിക്കും പെയിൻറിങ്ങുകാരനും എല്ലാം പട്ടിണിയിലാകുമെന്നും സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ ആശങ്ക രേഖപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.