തൊഴിലുറപ്പ് പദ്ധതിയിലെ പണം വകമാറ്റാൻ മാർക്സിസ്​റ്റുകാരെ അനുവദിക്കില്ല ^ഒ. രാജഗോപാൽ

തൊഴിലുറപ്പ് പദ്ധതിയിലെ പണം വകമാറ്റാൻ മാർക്സിസ്റ്റുകാരെ അനുവദിക്കില്ല -ഒ. രാജഗോപാൽ ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിലെ പണം വകമാറ്റി ചെലവഴിക്കാൻ മാർക്സിസ്റ്റുകാരെ അനുവദിക്കില്ലെന്ന് ഒ. രാജഗോപാൽ എം.എൽ.എ. ജില്ലയുടെ വികസനം മുരടിപ്പിക്കുന്ന മന്ത്രിമാരുടെ ചേരിപ്പോര്, തൊഴിലുറപ്പ് കൂലി നിഷേധിച്ച സംസ്ഥാന സർക്കാറിനെതിെരയും ബി.ജെ.പി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. െതാഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനാണ് കേരളത്തിലെ ഇരുമുന്നണികളും ശ്രമിച്ചുവരുന്നത്. കേരളത്തിലെ വേതന വിതരണം പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഇടനിലക്കാർ പണം തട്ടാതിരിക്കാൻ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തും. ഈ രംഗത്ത് അഴിമതി അവസാനിപ്പിക്കാൻ തൊഴിലാളികളെ ഉൾപ്പെടുത്തി സോഷ്യൽ ഓഡിറ്റ് അനിവാര്യമാണെന്നും ഒ. രാജഗോപാൽ അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് കെ. സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡി. അശ്വിനിദേവ്, പൊന്നപ്പൻ, സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണൻ, പി.കെ. വാസുദേവൻ, എം.വി. ഗോപകുമാർ, ഡി. സജീവ് ലാൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.