എം.ജി സർവകലാശാല വാർത്തകൾ

പരീക്ഷ തീയതി രണ്ടാം വർഷ ബി.പി.ടി (2015 അഡ്മിഷൻ റഗുലർ/ 2008 മുതൽ 2014 വരെയുള്ള അഡ്മിഷൻ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകൾ ജൂൈല 26ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ ജൂൈല 14വരെയും 50 രൂപ പിഴയോടെ 15വരെയും 500 രൂപ സൂപ്പർഫൈനോടെ 17വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതം (പരമാവധി 100 രൂപ) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷഫീസിന് പുറമെ അടക്കണം. രണ്ടാം സെമസ്റ്റർ യു.ജി (സി.ബി.സി.എസ്.എസ് -2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി/ മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷകൾ ജൂൈല 25ന് ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. േഗ്രസ് മാർക്ക് അപേക്ഷ തീയതി ഫെബ്രുവരിയിൽ നടന്ന എം.ജി സർവകലാശാല കലോത്സവ (നൂപുര -2017) വിജയികളുടെ േഗ്രസ് മാർക്കിനുള്ള അപേക്ഷ പിഴയില്ലാതെ ജൂലൈ 31വരെ സ്വീകരിക്കും. പരീക്ഷഫലം ജനുവരിയിൽ നടത്തിയ മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (റഗുലർ/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂൈല 22വരെ സ്വീകരിക്കും. മേയിൽ നടത്തിയ അവസാന വർഷ ബി.ഫാം (റഗുലർ/ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ചെറുവണ്ടൂർ ഡി.പി.എസിലെ അഷ്ന കെ. റഹിം, ജിസ്മി ലൂക്കോസ്, പുതുപ്പള്ളി ഡി.പി.എസിലെ എസ്. കൃഷ്ണപ്രിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക് നേടി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂൈല 24വരെ സ്വീകരിക്കും. രണ്ടാം സെമസ്റ്റർ പി.ജി പരീക്ഷക്ക് ഓൺലൈൻ ചോദ്യപേപ്പർ ജൂലൈ 11ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് ചോദ്യപേപ്പറുകൾ ഓൺലൈനായി തന്നെ ലഭ്യമാക്കും. എല്ലാ കോളജ് പ്രിൻസിപ്പൽമാർക്കും ചീഫ് സൂപ്രണ്ടുമാർക്കും നൽകിയിരുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. പരീക്ഷ തുടങ്ങിയതിനുശേഷം കോളജുകളുടെ ഔദ്യോഗിക ഇ--മെയിൽ വിലാസങ്ങളിൽ മാറ്റം വരുത്താൻ പാടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.