കേരള സര്‍വകലാശാല എം.എ.എസ്.എല്‍.പി പരീക്ഷ

തിരുവനന്തപുരം: കേരള സര്‍വകലാശാല ജൂലൈ 26-ാം തീയതി ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ് സ്ട്രീം ആൻഡ് പഴയ സ്‌കീം) പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 17, 50 രൂപ പിഴയോടെ ജൂലൈ 19, 125 രൂപ പിഴയോടെ ജൂലൈ 20) വരെ ഫീസടച്ച് അപേക്ഷിക്കാം. പിഎച്ച്.ഡി പ്രവേശന പരീക്ഷഫലം ഏപ്രിലില്‍ നടത്തിയ പിഎച്ച്.ഡി പ്രവേശന പരീക്ഷയില്‍ വിജയിച്ച എസ്.സി/എസ്.ടി വിദ്യാർഥികളുടെ ഫലം വെബ്‌സൈറ്റില്‍ (www.research.keralauniversity.ac.in) ലഭിക്കും. രണ്ടാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് ജൂലൈ 13-ന് ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് ജൂലൈ 13-ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറില്‍ അലോട്ട്‌മ​െൻറ് ലഭിച്ചവര്‍, ലഭിച്ച കോളജും കോഴ്‌സും കൊണ്ട് തൃപ്തരാണെങ്കില്‍ അവരുടെ ഹയര്‍ ഓപ്ഷന്‍ ജൂലൈ 11 വൈകീട്ട് അഞ്ചിന് മുമ്പ് കാന്‍സല്‍ ചെയ്യണം. അല്ലാത്തപക്ഷം അടുത്ത അലോട്ട്‌മ​െൻറില്‍ ലഭിക്കുന്ന കോളജും കോഴ്‌സും നിര്‍ബന്ധമായും സ്വീകരിക്കേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.