യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കളമശ്ശേരി: എച്ച്.എം.ടി.ജങ്ഷന് സമീപം . തൃശൂർ തിരുവില്വാമല കോരപ്പത്ത് വീട്ടിൽ ദാമോദരൻ നായരുടെ മകൻ കെ.അജീഷാണ് (25) മരിച്ചത്. പാലാരിവട്ടത്തെ സ്വകാര്യ മൊബൈൽ കമ്പനി ജീവനക്കാരനാണ്. കളമശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ജോലിക്കായി പോകും വഴിയായിരിക്കാം അപകടമെന്നാണ് കരുതുന്നത്. മൃതദേഹം കളമശ്ശേരി ഗവ: മെഡിക്കൽ കോളജ് മോർച്ചറിയിൽ. അന്നക്കുട്ടി മേക്കടമ്പ് : ചിരക്കുന്നേല്‍ പരേതനായ തോമസിെൻറ ഭാര്യ അന്നക്കുട്ടി തോമസ് (65) നിര്യാതയായി. മക്കള്‍: ടൈസണ്‍, ടെസി, മരുമകന്‍: എല്‍ദോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മേക്കടമ്പ് സെൻറ് ജൂഡ് പള്ളി യില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മൂവാറ്റുപുഴ ഹോളി മാഗി പള്ളി സെമിത്തേരിയില്‍. വീടിെൻറ ടറസിൽ നിന്നുവീണ് െറയിൽവേ ഉദ്യോഗസ്ഥൻ മരിച്ചു പറവൂർ : വീടിെൻറ ടറസിൽ നിന്നുവീണ് െറയിൽവേ ഉദ്യോഗസ്ഥൻ മരിച്ചു. ഏഴിക്കര പുത്തൻപുരയ്ക്കൽ ജോൺസണാണ് (52) മരിച്ചത്. െറയിൽവേ ഉദ്യോഗസ്ഥനാണ്. ഞാറയ്ക്കലിലുള്ള സഹോദരിയുടെ വീട്ടിൽ ഞായറാഴ്ചയാണ് അപകടം. ജോൺസെൻറ മകൻ അക്ഷയ് ഇന്നലെ സിംഗപ്പൂരിലേക്കു പോകാനിരുന്നതാണ്. യാത്ര പറയാനാണു ഞാറയ്ക്കലിലെ ബന്ധുവിെൻറ വീട്ടിൽ പോയത്. സഹോദരിയുടെ ഭർത്താവ് ടറസിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തെ കാണാൻ മുകളിൽ കയറിയപ്പോൾ തലകറങ്ങി താഴേക്കു വീഴുകയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: മോളി. മക്കൾ: അക്ഷയ്, അഭിജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.