റോഡി​െൻറ സംരക്ഷണ ഭിത്തി തകർന്നിട്ട്​ മാസങ്ങൾ; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

മൂവാറ്റുപുഴ: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ പെരുമറ്റം പാലത്തി​െൻറ സമീപത്തെ റോഡി​െൻറ സംരക്ഷണ ഭിത്തി തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. സംരക്ഷണ ഭിത്തിയുടെ അടിത്തറ ഇടിഞ്ഞുവീഴാറായ നിലയിലായിട്ട് ആറുമാസം പിന്നിട്ടു. നൂറുകണക്കിന് വാഹനങ്ങൾകടന്നു പോകുന്ന റോഡ് അപകടാവസ്ഥയിലായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് നാഷനൽ ഹൈവെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി റോഡ് അപകടാവസ്ഥയിലാെണന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് നടപടികളൊന്നുമുണ്ടായില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് അശാസ്ത്രീയമായ രീതിയില്‍ ആവശ്യമായ കെട്ടുറപ്പില്ലാതെ കരിങ്കല്‍ നിരത്തി പണിതിട്ടുള്ള പാര്‍ശ്വവശങ്ങളാണ് വന്‍ അപകടങ്ങള്‍ ഉണ്ടാകാത്തക്കവിധം തകര്‍ന്നുകൊണ്ടിരിക്കുന്നത്. പാലത്തിനോട് ചേര്‍ന്ന് എന്‍.എച്ചി​െൻറ അനുവാദമില്ലാതെ കെ.എസ്.ഇ.ബി അധികൃതർ ഗര്‍ത്തമുണ്ടാക്കിയതും അപകടത്തിന് മറ്റൊരു കാരണമാണ്. കാലവര്‍ഷമായതോടെ ശക്തിയായി ഒഴുകിയെത്തുന്ന വെള്ളം ഈ കുഴികളിൽ കൂടി തോട്ടിലേക്ക് പതിക്കുന്നതും സംരക്ഷണഭിത്തിക്ക് വിള്ളലുകള്‍ രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. എന്നാൽ, അപകടാവസ്ഥ പരിഹരിക്കുന്നതിന് എസ്റ്റിമേറ്റുകളും മറ്റും തയാറാക്കുകയും അംഗീകാരത്തിനായി അയച്ചിട്ടുെണ്ടന്നും അനുമതി ലഭിച്ചിട്ടിെല്ലന്നുമാണ് എന്‍.എച്ച് അധികൃതരുടെ മറുപടി. അപകടഭീഷണി ഉയർത്തുന്ന റോഡി​െൻറ സംരക്ഷണ ഭിത്തിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൗരസമിതി വകുപ്പ് മന്ത്രിക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.