മദ്യപിച്ചത് ചോദ്യംചെയ്ത യുവാവിനെ ഓഫിസിൽ കയറി മർദിച്ചു

മൂവാറ്റുപുഴ: വീട്ടിലേക്കുള്ള വഴിയിലിരുന്ന് . മുടവൂരിൽ ആരംഭിച്ച പുതിയ ബിവറേജ് ഔട്ട്ലറ്റിന് എതിർവശത്ത് താമസിക്കുന്ന മുളക്കൽ മാത്യു എം.ജേക്കബിനെയാണ് രണ്ടംഗ സംഘം ഇദ്ദേഹത്തി​െൻറ കടാതിയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഫിസിൽ കയറി മർദിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് സംഭവം. കഴിഞ്ഞയാഴ്ച ഇദ്ദേഹത്തി​െൻറ വീട്ടിലേക്കുള്ള വഴിയിൽ വാഹനം പാർക്ക് ചെയ്ത് മദ്യപിച്ചത് ചോദ്യംചെയ്യുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സാരമായി പരിക്കേറ്റ മാത്യു എം.ജേക്കബ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.