സുപ്രീംകോടതി വിധിക്കെതിരെ യാക്കോബായ സഭ പുനഃപരിശോധന ഹർജി നൽകും

കോലഞ്ചേരി: മലങ്കര സഭാതർക്കത്തിെല പുതിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകാൻ യാക്കോബായ സഭ സുന്നഹദോസ് തീരുമാനിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സ​െൻററിൽ സുന്നഹദോസിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. കോടതിവിധിയിൽ നിരവധി അവ്യക്തതകളുണ്ടെന്നും വ്യക്തത വരുത്താനാണ് പുനഃപരിശോധന ഹരജിയെന്നും അവർ പറഞ്ഞു. 1995ലെ സുപ്രീംകോടതി വിധിയിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴത്തെ രണ്ട് അംഗ ബെഞ്ചിന് മാറ്റാനോ തിരുത്താനോ കഴിയില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള സുറിയാനി സഭയുടെ മാതൃസഭയായി കേവലം 105 വർഷം മാത്രം പഴക്കമുള്ള ഓർത്തഡോക്സ് സഭയെ അംഗീകരിക്കാൻ കഴിയില്ല. ഓർത്തഡോക്സ് വിഭാഗം മാതൃസഭയിലേക്ക് മടങ്ങിവരുകയാണ് വേണ്ടത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അനുരഞ്ജന നീക്കങ്ങൾ നടത്താൻ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ആഗസ്റ്റ് 28ന് മലങ്കര അടിസഥാനത്തിൽ വിശ്വാസപ്രഖ്യാപന സംഗമം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവ സഭാ സംഘർഷം പരിഹരിക്കാൻ രൂപവത്കരിച്ച സമിതിയോട് ഓർത്തഡോക്സ് പക്ഷം നിസ്സഹകരിക്കുകയായിരുന്നു. 1934 ഭരണഘടനക്കുവേണ്ടി തങ്ങളുടെ വിശ്വാസാചാരങ്ങൾ ബലികഴിക്കാൻ ഒരുക്കമല്ലെന്നും പുനഃപരിശോധന ഹരജിയിലൂടെ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. മെത്രാപ്പോലീത്തമാരായ തോമസ് മാർ തിമോത്തിയോസ് (കോട്ടയം), കുര്യാക്കോസ് മാർ തെയോഫിലോസ്(മീഡിയ സെൽ ചെയർമാൻ), ഗീവർഗീസ് മാർ കൂറിലോസ്(നിരണം), മാത്യൂസ് മാർ ഇവാനിയോസ് (കണ്ടനാട്) എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.