മൂവാറ്റുപുഴ: നിർമല കോളജ് കാമ്പസിൽ കളിയും ചിരിയുമായി ഒന്നിച്ചു നടന്നവരിൽ രണ്ടുപേരുടെ ജീവൻ ബൈക്കപകടത്തിൽ പൊലിഞ്ഞപ്പോൾ ദുഃഖം താങ്ങാനാവാത്ത സഹവിദ്യാർഥികൾ ദൃഢനിശ്ചയമെടുത്തു; മാസത്തിൽ ഒരുദിവസം ആരും സ്വന്തം വാഹനത്തിൽ യാത്രചെയ്യില്ല. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് എല്ലാവരും കോളജിൽ വന്നുപോകും. വിദ്യാർഥികളുടെ അമിതമായ ബൈക്ക് ഭ്രമത്തിന് കടിഞ്ഞാണിടാൻ ഉപകരിക്കുന്ന ഈ ആശയത്തിന് കോളജ് കൗൺസിലിെൻറയും പി.ടി.എയുടെയും അംഗീകാരവും ലഭിച്ചതോടെ മാസത്തിലെ എല്ലാ രണ്ടാം ചൊവ്വാഴ്ചകളിലും 'നോ ഓൺ വെഹിക്കിൾഡേ' എന്ന പേരിൽ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് കോളജ്. ആദ്യ ദിനമായ ഇന്ന് കോളജിെല എല്ലാ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും തങ്ങളുടെ സ്വന്തം വാഹനങ്ങൾക്ക് വിശ്രമം നൽകി ബസിൽ യാത്രചെയ്ത് കോളജിലെത്തും. കഴിഞ്ഞ 27നാണ് കോളജിനു സമീപം മൂവാറ്റുപുഴ -തൊടുപുഴ റോഡിൽ രണ്ട് വിദ്യാർഥികൾ യാത്രചെയ്ത ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന നിജിൽരാജ് സംഭവദിവസവും സഹയാത്രികനായ ജിഷ്ണു എസ്. പാലാഴി വ്യാഴാഴ്ചയും മരണത്തിന് കീഴടങ്ങി. ഇരുവരും ബി.കോം മൂന്നാം വർഷ ബാച്ചിലെ വിദ്യാർഥികളായിരുന്നു. ഓട്ടോറിക്ഷ ൈഡ്രവർ മുടവൂർ സ്വദേശി മധുവും സംഭവം നടന്നതിെൻറ പിറ്റേദിവസം മരിച്ചിരുന്നു. റോഡപകടങ്ങൾ ക്രമാതീതമായി വർധിച്ചുവരുന്ന ഇക്കാലത്ത് റോഡുകളിലെ വാഹനങ്ങളുടെ ബാഹുല്യം കുറക്കുകയും പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് മാത്രമേ ഈ വിപത്തിന് ശമനം വരുത്താൻ സാധിക്കുകയുള്ളൂവെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് അഭിപ്രായപ്പെട്ടു. ഈ പദ്ധതിക്ക് അകമഴിഞ്ഞ പിന്തുണയും േപ്രാത്സാഹനവുമാണ് സ്റ്റാഫ് അംഗങ്ങളുടെയും വിദ്യാർഥികളുടെയും ഭാഗത്തുനിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.