തദ്ദേശ സ്ഥാപനങ്ങളിലും ടൗണ്‍ പ്ലാനിങ്​ ഓഫിസുകളിലും പരാതിപ്പെട്ടി

കാക്കനാട്: പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പൊതുജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാനുമായി എല്ലാ തദ്ദേശ സ്ഥാപനത്തിലും ടൗണ്‍ പ്ലാനിങ് ഓഫിസുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ പ്രത്യേകം പരിശോധിച്ച് തുടര്‍നടപടി ഉറപ്പുവരുത്താന്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കൊച്ചി മേഖല പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തി​െൻറ അധികാരപരിധിയില്‍ വരുന്ന പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ല പഞ്ചായത്തുകളിലും ഇൗ ജില്ലകളിലെ ജില്ല ടൗണ്‍ പ്ലാനിങ് ഓഫിസുകളിലും തൃശൂര്‍, കൊച്ചി കോര്‍പറേഷനുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ സ്ഥാപനത്തി​െൻറയും /ഓഫിസി​െൻറയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അതത് സ്ഥാപനങ്ങളില്‍ /ഓഫിസുകളില്‍ സ്ഥാപിച്ച പെട്ടികളില്‍ നിക്ഷേപിക്കാം. ഇവ ഓരോ മാസവും തുറക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെയും അപ്പീല്‍ അധികാരിയുടെയും പേരും വിലാസവും തുറക്കുന്ന ദിവസവും സമയവും പെട്ടികള്‍ക്ക് സമീപം പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം രേഖപ്പെടുത്തിയിട്ടുണ്ട്. പരാതികള്‍ അതത് സ്ഥാപനത്തി​െൻറ സെക്രട്ടറിക്ക് കൈമാറും. പരമാവധി ഒരു മാസത്തിനകം പരാതി പരിഹരിക്കുന്നുവെന്ന് സെക്രട്ടറി ഉറപ്പുവരുത്തും. പരാതി പരിഹരിക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥന്‍ അലംഭാവം കാണിക്കുന്നപക്ഷം അക്കാര്യം മേഖല പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസര്‍ക്ക് പരാതിപ്പെട്ടി തുറക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്യുകയും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെതിെര ഓഡിറ്റ് ഉദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കുകയും ചെയ്യും. ലഭിച്ച പരാതികള്‍, സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശത്തി​െൻറ പ്രസക്ത ഭാഗങ്ങള്‍, എത്ര ദിവസത്തിനകം പരിഹാരം ലഭിക്കും, തുട ർ നടപടി ഉപേക്ഷിച്ചാല്‍ എന്തുകൊണ്ട് എന്നിവ വിശദമായി പരാതിക്കാരന് മറുപടി നല്‍കും. പരാതിപ്പെട്ടി വഴി ലഭിക്കുന്ന പരാതി ചുമതലപ്പെട്ട ഉദ്യോഗസ്ഥ​െൻറ അധികാരപരിധിക്ക് പുറത്തുള്ളതാണെങ്കില്‍ അത് മേഖല പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസര്‍ക്കോ സ്േറ്ററ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസര്‍േക്കാ കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.