ആലങ്ങാട്: നിരവധി തെറ്റുകളോടെ ലഭിച്ച പുതിയ റേഷൻ കാർഡ് കണ്ട് അന്തം വിട്ട് ഒരു കുടുംബം. 20 വർഷത്തോളമായി വലതുകൈ തളർന്നിരിക്കുന്ന ഗൃഹനാഥൻ കൊങ്ങോർപ്പിള്ളി വെള്ളുവേലിപാടം മുള്ളൂർ വീട്ടിൽ തോമസിന് പുതിയ റേഷൻ കാർഡിൽ ജോലി ബാർബർ. 2000 രൂപ വരുമാനമേ കുടുംബത്തിന് ഉള്ളെങ്കിലും തോമസിന് പൊതുവിഭാഗത്തിനുള്ള വെള്ളകാർഡാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. അറുപതുകാരനായ തോമസിെൻറ ഭാര്യ റീത്തയുടെ പേരിലാണ് പുതിയ കാർഡ്. അതിൽ കൊടുത്തിരിക്കുന്ന പല വിവരങ്ങളും തെറ്റാണ്. കാർഡിൽ കടന്നുകൂടിയ തെറ്റുകൾ എങ്ങനെ പരിഹരിക്കും എന്ന ആശങ്കയിലാണ് കുടുംബം. വീട്ടുജോലി ചെയ്യുന്ന റീത്തയ്ക്ക ജോലി ചുമട്ടുതൊഴിലാളി എന്നും ഹോട്ടൽ ജീവനക്കാരനായ മകൻ ജിനുവിന് അർധസൈനികൻ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹം കഴിച്ചയച്ച മകൾ ജിസ്മി പുതിയ കാർഡിൽ വിദ്യാർഥിനിയുമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.