എയ്​ഡഡ്​ സ്ഥാപനങ്ങളിൽ സംവരണം വേണം ^സാംബവ ഫെഡറേഷൻ

എയ്ഡഡ് സ്ഥാപനങ്ങളിൽ സംവരണം വേണം -സാംബവ ഫെഡറേഷൻ െകാച്ചി: സർക്കാർ ഖജനാവിൽനിന്ന് ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്ന സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി-വർഗക്കാർക്ക് സംവരണം വേണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് കേരള സാംബവ ഫെഡറേഷൻ. പ്രതിപക്ഷത്തായിരുന്നപ്പോൾ ഇതിന് ശക്തമായി വാദിച്ചവർ അധികാരത്തിൽ വന്ന് ഒരുവർഷം കഴിഞ്ഞിട്ടും മൗനം പാലിക്കുകയാണ്. സ്വകാര്യ വിദ്യാഭ്യാസംരംഗം അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന മുൻ മുഖ്യമന്ത്രി എ.കെ. ആൻറണിയുടെ പ്രസ്താവന ആത്മാർഥതയോടെയാണെങ്കിൽ കോൺഗ്രസ് ഇതിനെതിരെ സമരത്തിന് തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.െഎ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പി.ജെ. തങ്കപ്പൻ, ശിവൻ കദളി, കെ.പി. സജീവൻ, ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.