എൻജിനീയറിങ് പഠന മേഖലയിലെ പ്രതിസന്ധി; കൺവൻഷൻ സംഘടിപ്പിച്ചു

കളമശ്ശേരി: സർവകലാശാല എൻജിനീയറിങ് പഠനമേഖല നേരിടുന്ന പ്രതിസന്ധികളും സാധ്യതകളും എന്ന വിഷയത്തിൽ കൺെവൻഷൻ സംഘടിപ്പിച്ചു. കൊച്ചിൻ യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഫോറം സ്കൂൾ ഓഫ് എൻജിനീയറിങ് കാമ്പസിൽ സംഘടിപ്പിച്ച കൺെവൻഷൻ മുൻ എം.പി. പി. രാജിവ് ഉദ്ഘാടനം ചെയ്തു. അധ്യാപകർ പ്രയാസം നേരിടുമ്പോൾ അത് വിദ്യാഭ്യാസത്തിലും നിഴലിക്കുമെന്ന് രാജീവ് പറഞ്ഞു. ഡോ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗം ഡോ. ചന്ദ്രമോഹനകുമാർ, ഡോ. പൗലോസ് ജേക്കബ്, സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. രാധാകൃഷ്ണ പണിക്കർ, ഡോ. ജി മധു, അനിൽ രാധാകൃഷ്ണൻ, ഡോ. ശശി ഗോപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.