ചമ്പക്കുളം മൂലം വള്ളംകളി ആവേശമായി; ആയാപറമ്പ്​ പാണ്ടിക്ക്​ രാജപ്രമുഖൻ ട്രോഫി

കുട്ടനാട്: ജലമേളകൾക്ക് തുടക്കംകുറിച്ച് ചമ്പക്കുളത്താറ്റിൽ നടന്ന മൂലം വള്ളംകളിയിൽ കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് പാണ്ടി രാജപ്രമുഖൻ ട്രോഫി കരസ്ഥമാക്കി. സന്തോഷ് കൈപ്പള്ളിയായിരുന്നു ക്യാപ്റ്റൻ. ചമ്പക്കുളം നടുഭാഗം ബോട്ട് ക്ലബി​െൻറ നടുഭാഗം ചുണ്ടനാണ് രണ്ടാംസ്ഥാനം. ചമ്പക്കുളം ബോട്ട്ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാമതായി ഫിനിഷ് ചെയ്തു. അഞ്ച് ചുണ്ടനുകൾ ഉൾപ്പെടെ 16 കളിവള്ളങ്ങളാണ് പെങ്കടുത്തത്. ഫൈനൽ മത്സരം തർക്കത്തെ തുടർന്ന് വീണ്ടും നടത്തുകയായിരുന്നു. ആദ്യം സ്റ്റാർട്ടറുടെ നിർദേശമില്ലാതെ രണ്ട് വള്ളങ്ങൾ തുഴഞ്ഞെത്തിയെങ്കിലും മത്സരം അസാധുവാക്കി. ചുണ്ടൻവള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ കൈനകരി യു.ബി.സി വാരിയേഴ്‌സി​െൻറ സ​െൻറ് ജോർജ് ചുണ്ടൻ ഒന്നാമതെത്തി. എ ഗ്രേഡ് വെപ്പുവള്ളങ്ങളുടെ ഫൈനലിൽ കുമരകം ടൗൺ ബോട്ട്ക്ലബി​െൻറ മാലിയിൽ പുളിക്കത്ര ജയ്‌ഷോട്ട് വിജയിയായി. ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ കുമരകം സമുദ്ര ബ്രദേഴ്‌സ് ബോട്ട്ക്ലബി​െൻറ പടക്കുതിരയാണ് ഒന്നാമതെത്തിയത്. വെപ്പ് ബി വിഭാഗം മത്സരത്തിൽ കൈനകരി എസ്.എച്ച്. ബോട്ട്ക്ലബി​െൻറ ചിറമേൽ തോട്ടുകടവൻ കിരീടം നേടി. ഇരുട്ടുകുത്തി ബി വിഭാഗത്തിൽ കണ്ടങ്കരി ഏഞ്ചൽ ബോട്ട്ക്ലബി​െൻറ ദാനിയേലിനായിരുന്നു വിജയം. ജലമേള മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോളി തോമസ് അധ്യക്ഷത വഹിച്ചു. മന്ത്രി തോമസ് ചാണ്ടി മുഖ്യാതിഥിയായിരുന്നു. ജലമേളക്ക് തുടക്കംകുറിച്ച് കലക്ടർ വീണ എൻ. മാധവൻ പതാക ഉയർത്തി. ചമ്പക്കുളം സ​െൻറ് മേരീസ് ബസിലിക്ക റെക്ടർ ഫാ. ജോസഫ് വാണിയപ്പുരക്കൽ ദീപം തെളിയിച്ചു. ജലോത്സവ സമിതി കൺവീനറും ആലപ്പുഴ ആർ.ഡി.ഒയുമായ എസ്. മുരളീധരൻപിള്ള ട്രോഫികൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.