കുടിവെള്ള പദ്ധതി ഉദ്ഘാടനം

മൂവാറ്റുപുഴ: വാഴക്കുളം സർവിസ് സഹകരണ ബാങ്കി​െൻറ പൊതുനന്മ ഫണ്ട് വിനിയോഗിച്ച് നിർമിച്ച രണ്ട് പ്ലാക്കൽ പാറ, 30 ഏക്കർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. കുടിവെള്ളക്ഷാമം രൂക്ഷമായ മഞ്ഞള്ളൂർ പഞ്ചായത്തിലെ രണ്ട് പ്ലാക്കൽ പാറ, 30 ഏക്കർ കോളനികളിൽ കുടിവെള്ളം എത്തിക്കാൻ ആറുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് പ്ലാക്കൽ പാറ കോളനിക്ക് താഴെ നിർമിച്ച കിണറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്ത് കോളനിയിൽ സ്ഥാപിച്ച ടാങ്കിൽ എത്തിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. നൂറോളം കുടുംബങ്ങൾക്ക് ഇതി​െൻറ പ്രയോജനം ലഭിക്കും. വൈകീട്ട് നാലിന് തെക്കുംമല കവലയിൽ നടക്കുന്ന ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ബാങ്ക് പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേൽ അധ്യക്ഷത വഹിക്കും. തയ്യൽ പരിശീലന ക്ലാസ് മൂവാറ്റുപുഴ: നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ മുടവൂർ രാജീവ് ഗാന്ധി ക്ലബ് യൂത്ത് വിങ് സംഘടിപ്പിച്ച സൗജന്യ തയ്യൽ പരിശീലന ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് കെ.പി. ജോയി അധ്യക്ഷത വഹിച്ചു. കെവിൻ പോൾസൺ, കെ.എം. ബിനോയി, അനിൽ വർഗീസ്, അനന്തു ശിവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.