മൂവാറ്റുപുഴ: മഴ ആരംഭിച്ചതോടെ റോഡുകളിൽ രൂപപ്പെട്ട വലിയ കുഴികൾ ഇരുചക്രവാഹന യാത്രക്കാർക്കടക്കം ഭീഷണിയാകുന്നു. മൂന്ന് സംസ്ഥാനപാതകളും ദേശീയപാതയും കടന്നുപോകുന്ന നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. തിരക്കേറിയ എം.സി റോഡിലാണ് കുഴികൾ ഏറെയും. നെഹ്റു പാർക്കിൽ ട്രാഫിക് മീഡിയനുസമീപം രൂപപ്പെട്ട കുഴിയിൽ വീണ് ദിവസവും ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞവർഷം ഈ ഭാഗത്ത് നിരവധി കുഴികൾ രൂപപ്പെട്ട് അപകടങ്ങൾ തുടർക്കഥയായതോടെ ടൈൽ വിരിച്ചിരുന്നു. ഇതിന് സമീപമാണിപ്പോൾ കുഴി ഉണ്ടായത്. കച്ചേരിത്താഴം, വെള്ളൂർക്കുന്നം എന്നിവിടങ്ങൾക്കപുറമെ ബൈപാസിലും ദേശീയപാതയിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയിലെ റേഷൻ കടപ്പടിക്ക് സമീപവും റോഡ് തകർന്ന് കുഴിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.