0bit vargheese

വര്‍ഗീസ് അങ്കമാലി: സി.പി.ഐ അങ്കമാലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എ. വര്‍ഗീസ് (70) നിര്യാതനായി. അങ്കമാലി വടക്കേ ചമ്പന്നൂര്‍ പുല്ലേലി അന്തോണിയുടെ മകനാണ്. അങ്കമാലി നഗരസഭ മുന്‍ കൗണ്‍സിലറാണ്. സി.പി.ഐ അങ്കമാലി ലോക്കല്‍ സെക്രട്ടറി, എ.ഐ.ടി.യു.സി അങ്കമാലി-ആലുവ റേഞ്ച് ചെത്തുതൊഴിലാളി യൂനിയന്‍ പ്രസിഡൻറ്, എ.ഐ.ടി.യു.സി മത്സ്യവിപണന തൊഴിലാളി യൂനിയന്‍ സെക്രട്ടറി, മത്സ്യ വിപണന സഹകരണസംഘം ഭാരവാഹി, എ.ഐ.ടി.യു.സി അങ്കമാലി മേഖല ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍ സെക്രട്ടറി, എ.ഐ.ടി.യു.സി കര്‍ഷക തൊഴിലാളി യൂനിയന്‍ ഭാരവാഹി, അങ്കമാലി കൃഷിഭവന്‍ കാര്‍ഷികവികസന സമിതിയംഗം തുടങ്ങിയ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ജോസ്പുരം അമ്പാടന്‍ കുടുംബാംഗം വര്‍ഗീസി​െൻറ മകള്‍ ആനി. മക്കള്‍: ഷൈനി (നഴ്സ്, ഇസ്രായേല്‍), ജെയ്നി (അക്കൗണ്ടൻറ് എ.സി.സി സിമ‍ൻറ്സ്), ജെറി, ജെന്നി. മരുമക്കള്‍: മാര്‍ട്ടിന്‍ മണവാളന്‍, ജിമ്മി പൂതക്കുഴി, ലാലു പുതുവ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അങ്കമാലി വടക്കേ ചമ്പന്നൂര്‍ സ​െൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.