തീരത്തിന് ആഹ്ലാദവുമായി ചെല്ലാനത്ത് കൊഴുവ ചാകര

പള്ളുരുത്തി: ഒടുവില്‍ കടലമ്മ കനിഞ്ഞു. ചെല്ലാനത്ത് കൊഴുവ ചാകര. ചാകര വീണപ്പോൾ വള്ളം അടുപ്പിക്കാനോ വില്‍പനക്കോ സ്ഥലമില്ലാതെ ചെല്ലാനം മിനി ഫിഷിങ് ഹാര്‍ബറിലെത്തിയ പരമ്പരാഗത തൊഴിലാളികള്‍ വലഞ്ഞു. ശനിയാഴ്ച കടലില്‍ ഇറങ്ങിയ എല്ലാ വള്ളങ്ങള്‍ക്കും കൊഴുവ ചാകര ലഭിച്ചു. എന്നാൽ, 12 വര്‍ഷമായിട്ടും ഹാര്‍ബറിലേക്ക് റോഡോ മത്സ്യം കയറ്റി ഇറക്കുന്നതിനാവശ്യമായ അനുബന്ധ സൗകര്യങ്ങളോ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തതാണ് തൊഴിലാളികള്‍ക്ക് വിനയായത്. ഇതി​െൻറ പേരില്‍ പ്രദേശത്തെ തൊഴിലാളികളും സമീപപ്രദേശത്ത് നിന്നെത്തുന്ന വള്ളക്കാരും തമ്മില്‍ വാക്തര്‍ക്കങ്ങളും പതിവാണ്. ചെല്ലാനം ഹാര്‍ബര്‍ കഴിഞ്ഞ എൽ.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്ത് ആരംഭിച്ചതിനാല്‍ യു.ഡി.എഫ് ഭരണകാലത്ത് ഇതി​െൻറ വികസനത്തിന് കാര്യമായ പ്രധാന്യം നല്‍കിയിെല്ലന്നാണ് തൊഴിലാളികളുടെ ആരോപണം. ഇപ്പോഴത്തെ സര്‍ക്കാറാകട്ടെ ഹാര്‍ബറി​െൻറ വികസനത്തിനായി ബജറ്റില്‍ തുകയൊന്നും വകയിരുത്തിയിെല്ലന്നും പരാതിയുണ്ട്. എല്ലാ വള്ളങ്ങളും ഒരുമിച്ചെത്തുമ്പോഴാണ് ചെല്ലാനം മിനി ഫിഷിങ് ഹാര്‍ബറില്‍ സ്ഥലപരിമിതിയുണ്ടാകുന്നത്. എല്ലാ വള്ളങ്ങള്‍ക്കും ഒരുപോലെ ചാകര ലഭിച്ചതോടെയാണ് പ്രദേശത്തെ വള്ളക്കാരും ചേര്‍ത്തല താലൂക്കില്‍ നിന്ന് എത്തിയവരും തമ്മില്‍ കശപിശയുണ്ടായത്. വള്ളം അടുപ്പിക്കാനോ കുട്ടവെക്കാനോ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ വള്ളക്കാര്‍ വലയുന്ന സാഹചര്യമായിരുന്നു. ചെല്ലാനം ഹാര്‍ബറി​െൻറ പേരിലുള്ള രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിച്ച് ഹാര്‍ബര്‍ ഉപയോഗപ്രദമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോസ്റ്റൽ ഏരിയ െഡവലപ്മ​െൻറ് ആന്‍ഡ് ലിബറേഷന്‍ സംസ്ഥാന സെക്രട്ടറി ജോയ് സി. കമ്പക്കാരന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.