വയോധികരുടെ നിൽപ്​ സമരം​ ചൊവ്വാഴ്​ച

കൊച്ചി: തുച്ഛമായ തുക പി.എഫ് െപൻഷനായി വാങ്ങുന്ന വയോധികരുടെ നിൽപ് സമരം ചൊവ്വാഴ്ച കലൂർ പി.എഫ് ഒാഫിസിന് മുന്നിൽ. പി.എഫ് മെംബേഴ്സ് ആൻഡ് പെൻഷനേഴ്സ് ഫോറത്തി​െൻറ ആഭിമുഖ്യത്തിലാണ് സമരം. മിനിമം പെൻഷൻ 3000 രൂപയാക്കുക, െപൻഷൻ ഡി.എ ലിങ്ക്സ് ആക്കുക, ഉയർന്ന പെൻഷൻ ഒാപ്ഷൻ എല്ലാവർക്കും അനുവദിക്കുക, 2014നുശേഷം നിയമനം ലഭിച്ചവർക്ക് പി.എഫും പെൻഷനും ഉറപ്പാക്കുക, 12 മാസത്തെ ശമ്പള ശരാശരിയിൽ െപൻഷൻ കണക്കാക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. രാവിലെ 10ന് കലൂർ ജഡ്ജസ് അവന്യൂ റോഡിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിച്ച് പി.എഫ് ഒാഫിസിനു മുന്നിൽ നിൽപ് സമരം നടത്തും. എം.പിമാരായ കെ.വി. തോമസ്, എൻ.കെ. പ്രേമചന്ദ്രൻ, മുൻ എം.പി അഡ്വ. തമ്പാനൂർ തോമസ്, വിവിധ ട്രേഡ് യൂനിയൻ പെൻഷൻ സംഘടന നേതാക്കൾ എന്നിവർ അഭിസംബോധന ചെയ്യും. ഭക്ഷ്യസുരക്ഷ നിയമത്തിന് പ്രചോദനമായത് ദൈവദശകത്തിലെ വരികൾ -കെ.വി. തോമസ് എം.പി കൊച്ചി: ഭക്ഷ്യസുരക്ഷ നിയമത്തിന് പ്രചോദനമായത് ദൈവദശകത്തിലെ വരികളാണെന്ന് കെ.വി. തോമസ് എം.പി. ശ്രീനാരായണ ഗുരു രചിച്ച വിശ്വമാനവിക സന്ദേശം ഉയർത്തുന്ന ദൈവദശകം കൊങ്കണി ഭാഷയിൽ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലെമൻറ് മന്ദിരത്തിനകത്ത് ഗുരുവി‍​െൻറ പ്രതിമ സ്ഥാപിക്കാനും ഡൽഹിയിലെ ഒരു വീഥിക്ക് ഗുരുവി​െൻറ നാമം നൽകാനുമുള്ള ശ്രമം കേരളത്തിലെ എം.പിമാരുടെ സഹായത്തോടെ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. കൊങ്കണി സാഹിത്യകാരൻ കൊച്ചി അമരാവതി സ്വദേശി ആർ.എസ്. ഭാസ്കറാണ് ദൈവദശകം കൊങ്കണി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. മാധ്യമപ്രവർത്തകനായ കൊടുങ്ങല്ലൂർ സ്വദേശി ഗിരീഷ് ഉണ്ണികൃഷ്ണ​െൻറ 100 ലോക ഭാഷകളിലേക്ക് മൊഴിമാറ്റുന്ന ദൈവദശകം വിശ്വവിശാലതയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണിത്. എസ്. ശർമ എം.എൽ.എ ഭാഷപരിഭാഷ ഏറ്റുവാങ്ങി. എം.എസ്. മുരളീധരൻ അധ്യക്ഷത വഹിച്ചു. പുരുഷോത്തമ മല്ലയ്യ, ആർ.എസ്. ഭാസ്കർ, ഗിരീഷ് ഉണ്ണികൃഷ്ണൻ, കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ വി.എം. ജോണി, നജീബ് പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. യു.ടി. പ്രേംനാഥ് സ്വാഗതവും കെ.പി. സുനിൽകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.