കൊച്ചി: സ്വാശ്രയ ഫീസ് വർധനക്കെതിരെ സമരംചെയ്യുന്ന വിദ്യാർഥികളെ ലാത്തികൊണ്ട് നേരിട്ടതിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പൊലിസ് അറസ്റ്റ്ചെയ്ത് വിട്ടയച്ചു. ഡി.സി.സിയിൽ നിന്നാരംഭിച്ച മാർച്ച് ബി.എസ്.എൻ.എൽ ഓഫിസിനുമുന്നിൽ പൊലീസ് തടയുകയായിരുന്നു. യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്‌ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. പുറമെ ഒന്ന് പറയുകയും സ്വാശ്രയ മാനേജ്മെൻറിനുവേണ്ടി പ്രവർത്തിക്കുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ, കൊച്ചി കോർപറേഷൻ കൗൺസിലർമാരായ തമ്പി സുബ്രഹ്മണ്യം, ദീപക് ജോയ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ നടന്ന മാര്‍ച്ചില്‍ പൊലീസ് ഒരു പ്രകോപനവുമില്ലാതെ കെ.എസ്.യു പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയായിരുന്നുവെന്ന് എറണാകുളം ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സ്വാശ്രയ ഫീസ് വർധനക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അടിച്ചമർത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ മക്കൾക്കും ഈ ഗതി വരുമെന്നത് മനസ്സിലാക്കണമെന്ന് തമ്പി സുബ്രഹ്മണ്യം പറഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന പ്രവർത്തരെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ, ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡൻറ് ഭാഗ്യനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫെൻസൺ, യസീദ്, ആനന്ദ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.