കൊച്ചി: സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസരംഗം അഴിമതിയുടെയും അനീതിയുടെയും കേന്ദ്രമായി മാറിയതായി ഒാൾ കേരള മെഡിക്കൽ ആപ്ലിക്കൻസ് വെൽഫെയർ അസോസിയേഷൻ. മുമ്പ് സ്വാശ്രയ മെഡിക്കൽ-എൻജിനീയറിങ് കോളജുകളിൽ 50 ശതമാനം സീറ്റിൽ ഉയർന്ന മാർക്കുള്ളവർക്ക് ഗവ. ഫീസ് എന്ന വ്യവസ്ഥക്ക് വിധേയമായിട്ടാണ് അനുമതി നൽകിയത്. എന്നാൽ, സ്വാശ്രയ കോളജ് മാനേജ്മെൻറുകൾ സ്വാർഥതയും അത്യാഗ്രഹവും കാണിക്കുന്നു. കത്തോലിക്ക മാനേജ്മെൻറുകളുടെ കാര്യത്തിൽ സഭാധികാരികളുടെ അധാർമികവും അത്യാഗ്രഹപരവുമായ നിലപാടുകളിൽ വിശ്വാസികളിൽ കടുത്ത അമർഷമാണുള്ളത്. സ്വാശ്രയ മെഡിക്കൽ കോളജ് നടത്തുന്ന ട്രസ്റ്റുകളുടെ കണക്കുകൾ പരിശോധിക്കാനും നടപടിയെടുക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശ്രമിക്കണമെന്ന് സ്റ്റേറ്റ് കൺവീനർ ജയിംസ് തോമസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.