മുസ്​ലിം സംഘടന നേതാക്കളുടെ യോഗം ഇന്ന്

ആലുവ: മുസ്ലിംകൾക്കുനേരെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നതിനും പ്രതിഷേധിക്കുന്നതിനുമായി മുസ്ലിം കൂട്ടായ്മ രൂപവത്കരണത്തിന് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ഷിഹാബ് തങ്ങൾ വിളിച്ചുചേർക്കുന്ന യോഗം ഞായറാഴ്ച ചേരും. വിവിധ മുസ്ലിം സംഘടനകളുടെ ജില്ല നേതാക്കൾ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് ആലുവ മഹാനവമി ഹോട്ടലിലാണ് യോഗമെന്ന് കൺവീനർ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.