'മഹാഭാരതം' സിനിമയുടെ ലൊക്കേഷൻ മ്യൂസിയമാക്കും –ശ്രീകുമാർ മേനോൻ

െകാച്ചി: എം.ടി. വാസുദേവൻ നായരുടെ 'രണ്ടാമൂഴം' നോവലിനെ ആസ്പദമാക്കി നിർമിക്കുന്ന 'മഹാഭാരതം' സിനിമ ചിത്രീകരിക്കുന്ന 50 ഏക്കർ സ്ഥലം മഹാഭാരത മ്യൂസിയമാക്കാൻ ഉദ്ദേശിക്കുന്നതായി സിനിമയുടെ സംവിധായകനും പരസ്യചിത്രകാരനുമായ വി.എ. ശ്രീകുമാർ മേനോൻ പറഞ്ഞു. സ്ഥലം ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകേളാട് അഭ്യർഥിച്ചിട്ടുണ്ട്. മഹാഭാരത കഥാസന്ദർഭങ്ങളെയും കാലഘട്ടത്തെയും പുനരാവിഷ്കരിക്കുന്നതിന് രൂപകൽപന ചെയ്യുന്ന സെറ്റുകളും വസ്ത്രം, ആഭരണങ്ങൾ ഉൾെപ്പടെയുള്ള അനുബന്ധ സംവിധാനങ്ങളും അതേപടി നിലനിർത്തിയുള്ള മ്യൂസിയമാണ് വിഭാവനം ചെയ്യുന്നത്. സന്ദർശകർക്ക് 'മഹാഭാരതം' സിനിമ പ്രദർശിപ്പിക്കാൻ സ്ഥിരം സംവിധാനം ഒരുക്കും. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്യൂണിക്കേഷനിലെ ജേണലിസം വിദ്യാർഥികൾക്ക് സംഘടിപ്പിച്ച ദൃശ്യമാധ്യമ ശിൽപശാലയിൽ ക്ലാെസടുക്കുകയായിരുന്നു ശ്രീകുമാർ. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ്് കെ.ആർ. പ്രമോദ് കുമാർ, ഫാക്കൽറ്റി അംഗം കെ. ഹേമലത എന്നിവർ സംസാരിച്ചു. photo ekg3 sreekumar
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.