ജനശ്രീ പച്ചക്കറി വിത്ത് വിതരണം നടത്തി

ആലുവ: ജനശ്രീ സുസ്‌ഥിര വികസന മിഷൻ നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൊട്ട പച്ചക്കറി' പദ്ധതിയുടെ ഭാഗമായി ജനശ്രീ ആലുവ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പച്ചക്കറി വിത്ത് വിതരണം നടത്തി. ജനശ്രീ ജില്ല ചെയർമാൻ എം.ഒ .ജോൺ ഉദ്ഘാടനം ചെയ്തു. ഇതരസംസ്‌ഥാനങ്ങളിൽനിന്ന് വരുന്ന വിഷം കലർത്തിയ പച്ചക്കറികൾ കൊള്ളവില കൊടുത്ത് വാങ്ങാതെ സ്വന്തമായി വിത്തിട്ട് വിളവെടുത്ത് ഇത്തവണത്തെ ഓണം, വിഷമുക്ത പച്ചക്കറി വിഭവങ്ങൾ കൊണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് ചെയർമാൻ ബാബു കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം, സി.എസ്. അജിതൻ, മണ്ഡലം ചെയർമാന്മാരായ പി.പി. ജോസ്, എം.ആർ.ബാബു, നെൽസൺ പുളിക്ക, വിജയ.ആർ. റാവു, ഷരീഫ് കുറുപ്പായി, ലിസി സെബാസ്റ്റ്യൻ, വിശ്വാനാഥൻ, ഷമ്മി സെബാസ്റ്റ്യൻ, ഷാജഹാൻ, വി.എൽ. നിക്സൺ, സെബാസ്റ്റ്യൻ, വി.ടി. ചാർളി, സിന്ധു വിദ്യാധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.