വിവാഹം

ആലങ്ങാട്: വെളിയത്തുനാട് ഹിദായനഗർ കൊടിയൻപറമ്പിൽ യൂസഫ് മൗലവിയുടെ മകൻ അയൂബ് ബദരി അൽബാഖവിയും തൊടുപുഴ കാരിക്കോട്‌ തൊട്ടിപ്പറമ്പിൽ സയ്യിദ് മുഹമ്മദി​െൻറ മകൾ തസ്‌നി മസ്രിനും വിവാഹിതരായി. ഹെൽത്ത് ക്ലബ് ഉദ്ഘാടനം ആലങ്ങാട്: ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിൽ ഹെൽത്ത് ക്ലബ് ഉദ്ഘാടനം കരുമാല്ലൂർ പ്രാഥമികാകാരോഗ്യകേന്ദ്രം ചീഫ് മെഡിക്കൽ ഓഫിസർ എൻ. സുസ്മിത ഭായ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷഫീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. സെക്രട്ടറി ടി.ബി റഷീദ്, പ്രിൻസിപ്പൽ സി.പി. ജയശ്രീ, സുമിത ഷെമീർ, എ.എ. മുഹമ്മദ് അഷ്‌റഫ്, പി.കെ. ബഷീർ, എം.എ. ബാവ, എൻ.ഇ. നിസാർ, ശിഹാബ്, എച്ച്.ഐ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. പൊക്കാളി വിത്തിടൽ ഇന്ന് ആലങ്ങാട്: കരുമാല്ലൂർ പുതുക്കാട് തൈത്തറക്കടവ് പാടശേഖരത്തിൽ പൊക്കാളി കൃഷിക്കുള്ള വിത്തിടൽ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് നടക്കും. ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, രഞ്ജി പണിക്കർ, ആശാ ശരത്ത് എന്നിവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.