തോട്ടിയാട്​ മദ്യ വിൽപനശാല അടച്ചുപൂട്ടുംവരെ സമരം ^ജനകീയ സമരസമിതി

തോട്ടിയാട് മദ്യ വിൽപനശാല അടച്ചുപൂട്ടുംവരെ സമരം -ജനകീയ സമരസമിതി ചെങ്ങന്നൂർ: തോട്ടിയാട്ട് കവലയിൽ വീണ്ടും തുറന്ന ബിവറേജസ് കോർപറേഷ​െൻറ മദ്യ വിൽപനശാല അടച്ചുപൂട്ടുന്നതുവരെ സമരം തുടരാൻ ജനകീയ സമരസമിതി തീരുമാനിച്ചു. മദ്യ വിൽപനശാല അടച്ചുപൂട്ടി ഇവിടെ പ്രവർത്തിപ്പിക്കുകയില്ലെന്ന് ഉറപ്പാക്കുംവരെ സമരം മുന്നോട്ടുകൊണ്ടുപോകാനും േയാഗം തീരുമാനിച്ചു. കഴിഞ്ഞദിവസം ജനകീയ സമരസമിതി പ്രവർത്തകരെ സമീപെത്ത ഒരുവീട്ടിലേക്ക് അടിച്ചോടിച്ച് കയറ്റിയശേഷം ഗേറ്റ് പൂട്ടുകയും തുടർന്ന് കൺവീനർ മധു ചെങ്ങന്നൂരിനെ അറസ്റ്റ് ചെയ്ത് മാറ്റിയതിനും ശേഷമാണ് മദ്യേഷാപ് തുറന്ന് വിൽപന ആരംഭിച്ചത്. പിറ്റേദിവസം പുലർച്ച വീട്ടിൽനിന്ന് സമര സഹായസമിതി പ്രവർത്തകൻ ഫിലിപ് ജോൺ പുന്നാട്ടിനെ അറസ്റ്റ് ചെയ്ത് രാത്രി 11ന് ശേഷമാണ് വിട്ടയച്ചത്. ഇതോടെപ്പം സമരപ്രവർത്തകരുടെ വീടുകളിൽ കയറിയിറങ്ങി പൊലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരം നടപടികളിൽ പ്രതിഷേധിച്ച് എം.സി റോഡിലെ നന്ദാവനം ജങ്ഷനിൽ സമ്മേളനം നടത്തി. നഗരസഭ കൗൺസിലർ ബി. ജയകുമാർ ഉദ്ഘാടനം ചെയ്തു. മധു ചെങ്ങന്നൂർ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. ഷിബുരാജൻ, മഹിള സാംസ്കാരിക സംഘടന സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.എ. ബിന്ദു, ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് രമേശ് പേരിശ്ശേരി, എസ്.യു.സി.ഐ ജില്ല സെക്രേട്ടറിയറ്റ് അംഗം ആർ. പാർഥസാരഥി വർമ, കെ.പി.എം.എസ് ജില്ല കമ്മിറ്റി അംഗം പി.കെ. ബാലകൃഷ്ണൻ, ടി. കോശി എന്നിവർ സംസാരിച്ചു. ജി.എസ്.ടി പ്രതിസന്ധി സൃഷ്ടിക്കുെന്നന്ന് ചാരുംമൂട്: അടിസ്ഥാനസൗകര്യങ്ങളൊരുക്കാതെ അടിച്ചേൽപിക്കപ്പെട്ട ചരക്കുസേവന നികുതി വ്യാപാരിസമൂഹത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ഇതിനെതിരെ ഇൗ മാസം 11ന് സംസ്ഥാന വ്യാപകമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കടയടപ്പ് സമരം വിജയിപ്പിക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപനസമിതി ചാരുംമൂട് യൂനിറ്റ് ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിറ്റ് രക്ഷാധികാരി കെ. ദിവാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. സത്യപാല്‍ മുഖ്യപ്രഭാഷണം നടത്തി. എബ്രഹാം പറമ്പില്‍, എം.എസ്. സലാമത്ത്, എസ്. ഗിരീഷ്, എം.എസ്. ഷറഫുദ്ദീന്‍, കൊച്ചുകുഞ്ഞ്, ശ്രീജിത്ത്, മണിക്കുട്ടന്‍, ഷറഫുദ്ദീന്‍ സിറ്റി, ഹനീഫ റാവുത്തര്‍, സാബു വൈദ്യന്‍പറമ്പില്‍, ബിജു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.