പ്ലസ്​ വൺ സ്പോർട്സ് ​േക്വാട്ടയിൽ സ്കൂൾ മാറ്റമില്ല; വിദ്യാർഥികൾ പ്രതിസന്ധിയിൽ

കൊച്ചി: പ്ലസ് വൺ പ്രവേശന നടപടി അവസാന ഘട്ടത്തിലെത്തുമ്പോൾ സ്പോർട്സ് േക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്കൂൾ മാറ്റം നിഷേധിച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നേടിയവർക്ക് സ്കൂൾ, കോമ്പിനേഷൻ എന്നിവ മാറ്റാനുള്ള അവസരം ജൂലൈ മൂന്നിന് അവസാനിച്ചു. മറ്റ് നിരവധി വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തിയപ്പോൾ സ്പോർട്സ് േക്വാട്ടയിലൂടെ വന്നവർക്ക് അവസരം നിഷേധിക്കപ്പെട്ടു. കഴിഞ്ഞവർഷവും സമാനനീക്കം ഉണ്ടായെങ്കിലും തീരുമാനം പിന്നീട് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചിരുന്നു. എല്ലാ സ്കൂളിലും ഓരോ ഗ്രൂപ്പിനും രണ്ടുസീറ്റ് വീതമാണ് സ്പോർട്സ് േക്വാട്ട. ഏകജാലകം വഴി സ്പോർട്സ് േക്വാട്ടയിൽ പ്രവേശനം നേടുന്നവർ അനുയോജ്യ സ്കൂൾ ലഭിക്കാതെ വരുമ്പോൾ സ്കൂൾ മാറ്റത്തെയാണ് ആശ്രയിക്കുന്നത്. കൂടുതൽ കായിക അവസരങ്ങളുള്ള സ്കൂൾ ലഭിക്കാനാണിത്. ബന്ധപ്പെട്ട ടീമുണ്ടാക്കാൻ അംഗബലമുള്ള സ്കൂളല്ലെങ്കിൽ ഗെയിംസ് വിഭാഗങ്ങളിൽ കഴിവ് തെളിയിച്ചവരുടെ ഭാവി അവതാളത്തിലാകും. സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർ സെക്കൻഡറിയിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ തീരുമാനം. ഉപജില്ല തലം മുതൽ ഒളിമ്പിക്സിൽ വരെ പങ്കെടുത്ത കുട്ടികൾക്ക് സ്പോർട്സ് കൗൺസിൽ നൽകുന്ന സ്കോർ കാർഡി​െൻറ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകി പ്രവേശനത്തിന് പരിഗണിക്കുന്നത്. ഉപജില്ലതല മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും ലഭിക്കുന്നതാണ് സ്പോർട്സ് േക്വാട്ടയിൽ അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത. ഇങ്ങനെയുള്ളവർ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി സമർപ്പിക്കും. അതിലൂടെ ലഭിക്കുന്ന പ്രിൻറൗട്ട് സ്പോർട്സ് കൗൺസിലിൽ സമർപ്പിക്കും. അവിടെനിന്ന് പരിശോധിച്ചാണ് സ്കോർ കാർഡ് നൽകുന്നത്. അത് വീണ്ടും ഏകജാലക സമ്പ്രദായത്തിലൂടെ സമർപ്പിക്കുകയാണ് ചെയ്യുന്നത്. സ്കൂളുകൾ സ്പോർട്സ് േക്വാട്ടയിലുള്ള വിദ്യാർഥികൾക്ക് സ്കൂൾ മാറ്റത്തിനുള്ള അപേക്ഷ ഫോറം നൽകാൻ തയാറായില്ല. ഇതോടെ, ദേശീയ മീറ്റുകളിലടക്കം പങ്കെടുത്തവർപോലും പ്രതിസന്ധിയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.