​െറസിഡൻറ്​സ്​ അ​േസാ. വാർഷികം

പള്ളുരുത്തി: നമ്പ്യാപുരം ഈസ്റ്റ് െറസിഡൻറ്സ് അസോസിയേഷൻ വാർഷികം എഡ്രാക് പള്ളുരുത്തി മേഖല പ്രസിഡൻറ് വി.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ.ആർ. സുനിൽകുമാർ, പി.എസ്. സാജൻ, കെ.ഡി. രാജേഷ്, എം.സി. സുരാജ്, കെ.ബി. ബ്രൈറ്റ്സ് എന്നിവർ സംസാരിച്ചു. സൗഹൃദം െറസിഡൻറ്സ് അസോസിയേഷൻ വാർഷികം കൗൺസിലർ സുനില ശെൽവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അലക്സ് വട്ടത്തറ അധ്യക്ഷത വഹിച്ചു. പള്ളുരുത്തി എസ്.െഎ വി.വിമൽ, എ. ഭഗത് സിങ്, കെ.ആർ. സുരേഷ്, അഡ്വ. സാജൻ മണ്ണാളി, സക്കരിയ ഫെർണാണ്ടസ്, എം.രാജു, എ.പി. സോജൻ എന്നിവർ സംസാരിച്ചു. മാലിന്യമുക്ത കേരളത്തിന് പുതിയ തലമുറ മുന്നിട്ടിറങ്ങണം -എം.കെ. സാനു കൊച്ചി: പുതിയ തലമുറ മുന്നിട്ടിറങ്ങിയാൽ മാലിന്യമുക്ത കേരളം സാധ്യമാകുമെന്ന് പ്രഫ.എം.കെ. സാനു പറഞ്ഞു. കൊച്ചി കോർപറേഷ​െൻറ സഹകരണത്തോടെ ചാവറ കൾചറൽ സ​െൻററും കാരിക്കാമുറി െറസിഡൻറ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വപരിപാലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ സെക്രട്ടറി എ.എസ്. അനൂജ മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.പി. കൃഷ്ണകുമാർ, പ്രഫ. എ.എക്സ്. എഡ്വിൻ, ജിജോ പാലത്തിങ്കൽ, കാരിക്കാമുറി െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി സി.ഡി. അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയകൃഷ്ണൻ, നൗഷാദ്, സതീശൻ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികൾ, വിദ്യാർഥികൾ, െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ എന്നിവർക്ക് ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.